HOME
DETAILS

ഗാന്ധി ജയന്തിയോടനുബന്ധിച്ച് 600 തടവുകാരെ മോചിപ്പിക്കുന്നു

  
backup
September 30 2019 | 09:09 AM

six-hundrd-prisoners-will-release-on-gandhi-jayanthi

 

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിന വാര്‍ഷികത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് അറുനൂറോളം തടവുകാരെ മോചിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊലപാതകം, ബലാത്സംഗം, കൈക്കൂലി കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരെയായിരിക്കും മോചിപ്പിക്കുക.

കൃത്യമായ എണ്ണം ഗാന്ധി ജയന്തി ദിനത്തിലാണ് പുറത്തുവിടുക. അറുനൂറോളം പേരെങ്കിലും പട്ടികയിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശ അധികൃതരുമായി കൂടിയാലോചിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അന്തിമ പട്ടിക തയ്യാറാക്കുന്നത്.

ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ രണ്ടു ഘട്ടങ്ങളിലായി 1,424 തടവുകാരെ വിട്ടയക്കുകയുണ്ടായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നാംഘട്ടമായാണ് ഒക്ടോബര്‍ രണ്ടിന് കൂടുതല്‍ പേരെ വിട്ടയക്കുന്നത്. ശിക്ഷാ കാലാവധിയുടെ പകുതി പിന്നിട്ട 55 വയസുകഴിഞ്ഞ സ്ത്രീകള്‍, 60 വയസുകഴിഞ്ഞ പുരുഷന്മാര്‍ എന്നിവര്‍ വിട്ടയക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടും. ട്രാന്‍സ്ജെന്‍ഡേര്‍സ്, അംഗപരിമിതര്‍ എന്നിവര്‍ക്കും വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് വിടുതല്‍ നല്‍കുന്നതിന് പരിഗണിക്കുന്നുണ്ട്. വധശിക്ഷ , ജീവപര്യന്തം തടവ് എന്നിവ ഒന്നാം ശിക്ഷയായി വിധിക്കപ്പെടവരെ വിടുതലിന് പരിഗണിക്കില്ല.

അഴിമതി നിരോധന നിയമം, ടാഡ, പോട്ട, യുഎപിഎ, പോക്സോ, കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ വിനിമയ നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവര്‍ വിട്ടയക്കപ്പെടുന്നവരുടെ പട്ടികയില്‍ ഇടം പിടിക്കില്ല.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം;  കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

latest
  •  2 months ago
No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago