HOME
DETAILS

വിഗ്രഹമോഷണക്കേസില്‍ പ്രതിഫലം ഫ്‌ളാറ്റുകളെന്ന് ഐ.ബി, രാജിവെച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരേ സി.ബി.ഐ അന്വേഷണം പ്രതികാര നടപടിയെന്ന ആരോപണം ശക്തം

  
backup
September 30 2019 | 13:09 PM

justice-tahilramani-against-cbi-enquiry

ന്യൂഡല്‍ഹി:'തരം താഴ്ത്തലി'നെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് പദവിയില്‍ നിന്ന് രാജിവച്ച ജസ്റ്റിസ് വി.കെ താഹില്‍രമണിക്കെതിരെ സി.ബി.ഐ അന്വേഷണം. ഇന്റലിജന്റ്‌സ് ബ്യൂറോ(ഐ.ബി)യുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് താഹില്‍രമണിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അനുമതി നല്‍കി.
ചെന്നൈയില്‍ രണ്ട് ഫ്‌ളാറ്റുകള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്ന ഐ.ബിയുടെ ആരോപണത്തിന്റെ പേരിലാണ് സുപ്രിംകോടതിയുടെ നടപടി. തമിഴ്‌നാട്ടിലെ വന്‍ സ്വാധീനമുള്ള വ്യക്തികള്‍ പ്രതിയായ വിഗ്രഹമോഷണക്കേസ് തീര്‍പ്പാക്കിയതിലുള്ള പ്രതിഫലമായാണ് ഫ്‌ളാറ്റുകള്‍ ലഭിച്ചതെന്നാണ് ഐ.ബിയുടെ ആരോപണം.

അതേ സമയം ഗുജറാത്ത് വംശഹത്യക്കിടെയുണ്ടായ ഏറ്റവും നിഷ്ഠൂരസംഭവങ്ങളിലൊന്നായ ബല്‍ഖീസ്ബാനു കൂട്ടക്കൊലക്കേസ് പരിഗണിച്ച് പ്രതികള്‍ക്ക് കനത്ത ശിക്ഷയും പിഴയും വിധിച്ചതും താഹില്‍രമണി ആയിരുന്നു. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് താഹില്‍രമണി ബല്‍കീസ് ബാനു കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ശിക്ഷിച്ചത്. കേസിലെ 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും അഞ്ചു പൊലിസ് ഉദ്യോഗസ്ഥരും രണ്ടു ഡോക്ടര്‍മാരുമുള്‍പ്പെടെ ഏഴുപേരെ കുറ്റവിമുക്തരാക്കിയ കീഴ്‌കോടതി വിധി അവര്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഈ നടപടിയാണ് ജഡ്ജിക്കെതിരായ പ്രതികാരത്തിന് പിന്നിലെന്ന ആക്ഷേപവും ശക്തമാണ്.

ജസ്റ്റിസ് താഹില്‍രമണിയുടെ രാജിക്കു പിന്നാലെ അവര്‍ക്കെതിരായ ആരോപണങ്ങളടങ്ങുന്ന അഞ്ചുപേജ് വരുന്ന റിപ്പോര്‍ട്ട് ഐ.ബി സുപ്രിംകോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്‍മേലാണ് ചീഫ്ജസ്റ്റിസ് നടപടിയെടുത്തിരിക്കുന്നത്. മൂന്നുകോടി രൂപയിലേറെ വരുന്ന രണ്ടു ഫ്‌ളാറ്റുകള്‍ ചെന്നൈയിലെ സെമ്മഞ്ചേരിയില്‍ താഹില്‍രമണി സ്വന്തമാക്കിയെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നത്. ഫ്‌ളാറ്റുകള്‍ വാങ്ങാനായി ഒന്നരകോടി രൂപ ഇവര്‍ എച്ച്.ഡി.എഫ്.സി ബാങ്കില്‍ നിന്ന് വായ്പയെടുത്തു. ബാക്കി വരുന്ന ഒന്നരകോടിയോളം രൂപ അവര്‍ സ്വന്തം നിലക്ക് സംഘടിപ്പിച്ചതാണ്. ഈ തുക കേസില്‍ കൃത്രിമത്വം നടത്തിയതിന് ലഭിച്ചതെന്നാണ് ഐ.ബിയുടെ റിപ്പോര്‍ട്ടെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നത്.


താഹില്‍രമണിയുടെ പേരിലുള്ള ആറ് അക്കൗണ്ടുകളാണ് ഐ.ബി ലിസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായുള്ള ജോയിന്റ് അക്കൗണ്ട്, അമ്മയുമായി ചേര്‍ന്നുള്ള അക്കൗണ്ട്, സാലറി അക്കൗണ്ട്, മകന്റെ അക്കൗണ്ട് തുടങ്ങിയവ. ഇതില്‍ നിന്നാണ് ഒന്നര കോടി രൂപ മുംബൈയിലെ അക്കൗണ്ടിലേക്ക് അയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ വിശദമായ അന്വേഷണം വേണമെന്ന് ഐ.ബി ആവശ്യപ്പെട്ടിട്ടുണ്ട്. വിഗ്രഹ മോഷണവുമായി ബന്ധപ്പട്ട് 2018ല്‍ ജസ്റ്റിസ് മഹാദേവന്റെ കീഴില്‍ രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ബെഞ്ച് താഹില്‍രമണി പിരിച്ചുവിട്ടിരുന്നു. ഈ ബെഞ്ച് വിഗ്രഹമോഷണക്കേസിലെ പ്രതികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. കേസില്‍ തമിഴ്‌നാട്ടിലെ ഒരു മന്ത്രി ഉള്‍പ്പെട്ടിരുന്നെന്നും അയാളുടെ നിര്‍ദേശമനുസരിച്ചാണ് താഹില്‍രമണി ബെഞ്ച് പിരിച്ചുവിട്ടതെന്നുമാണ് ഐ.ബി ആരോപിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago