വലിയതോട്ടിലേക്ക് മാലിന്യമൊഴിക്കുന്നവര്ക്കെതിരേ നടപടി
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരിച്ച വലിയതോടിലേക്ക് വീണ്ടും മാലിന്യം ഒഴുക്കിവിടുന്നവര്ക്കെരേ കര്‍ശന നടപടി സ്വീകരിക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ലക്ഷക്കണക്കിന് രൂപ മുടക്കി ശുചീകരിച്ച തോട്ടിലേക്ക് കോട്ടപ്പടിയിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്ന് മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ കൗണ്‍സില്‍ തീരുമാനമെടുത്തത്.
നഗരസഭ നോട്ടിസ് നല്‍കിയിട്ടും അത് അവഗണിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. കോട്ടപ്പടി ചെത്ത്പാലത്തെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്ന് മാലിന്യം തള്ളുന്നതിനെ ചൊല്ലി കഴിഞ്ഞ ദിവസം കൗണ്‍സിലര്‍മാരും ടൂറിസ്റ്റ് ഹോമിന്റെ ഉടമസ്ഥനും തമ്മില്‍ വാഗ്വാദമുണ്ടായിരുന്നു.
തോട് നവീകരണത്തിന്റെ ഭാഗമായി അടച്ച ഭാഗം തുറന്ന് അതിലൂടെ മാലിന്യമൊഴുക്കുന്നതിനെതിരേ കൗണ്‍സിലര്‍മാര്‍ രംഗത്ത് വരികയായിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീലാ ടീച്ചര്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."