HOME
DETAILS

സി.പി ജലീലിന്റെ കൊലക്കു തിരിച്ചടിക്കും, മോദി സര്‍ക്കാരിനെതിരേ പോരാടാനും ആഹ്വാനം ചെയ്ത് മലയോരമേഖലയില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

  
backup
September 30 2019 | 15:09 PM

poster-in-mavoist-ponnankayam

തിരുവമ്പാടി: മാവോയിസ്റ്റ് സി.പി ജലീലിന്റെ ആസൂത്രിത കൊലപാതകം പുനരന്വേഷിക്കാനും മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരേ പോരാടാനും ആഹ്വാനം ചെയ്ത് മലയോര മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍. 4500 കുടുംബങ്ങളെ ഇല്ലായ്മ ചെയ്യുന്ന പുതുപ്പാടിയിലെ ഭൂമിപ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നതും പ്രധാന ആവശ്യങ്ങളിലൊന്നാണ്. ഭാരത ജനതയ്ക്കുമേല്‍ അധികാരത്തിന് അഹങ്കാരം അടിച്ചേല്‍പ്പിക്കുന്ന മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരേ പോരാടാനും ആഹ്വാനമുണ്ട്.

ജലീലിന്റെ കൊലപാതകത്തിന് തിരിച്ചടിക്കുമെന്ന് നേരത്തെ തന്നെ മാവോയിസ്റ്റുകള്‍ ഭീഷണി മുഴക്കിയിരുന്നു.
അതുകൊണ്ടുതന്നെ മാവോയിസ്റ്റ് ഭീതിയിലാകുകയാണ് വീണ്ടും മലയോര മേഖല. തിരുവമ്പാടി പഞ്ചായത്തിലെ പൊന്നാങ്കയത്താണ് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടോമി മണ്ഡപത്തിലിന്റെ കടയുടെ ഷട്ടറിലാണ് കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പതിച്ചത് .'കബനി ദളം' എന്ന തലക്കെട്ടില്‍ രണ്ടു പോസ്റ്ററുകളാണ് പതിച്ചത്. മലയാളത്തിലും കന്നടയിലും ഇതില്‍ എഴുതിയിട്ടുണ്ട്.

പൊലിസിനെ ആക്രമിക്കും എന്നുള്ള സൂചനയായി ഒരു തോക്കിന്റെ ഉള്‍പ്പെടെയുള്ള ചിത്രവും പോസ്റ്ററില്‍ വരച്ചിട്ടുണ്ട്. രണ്ടു മാസം മുന്‍പും മലയോര മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നു. പൂവാറംതോട്, കല്ലംപുല്ല് ഭാഗങ്ങളില്‍ ഒറ്റക്ക് താമസിക്കുന്നവരുടെ വീടുകളില്‍ നാലംഗസംഘമെത്തി മാവോയിസ്റ്റുകളെന്ന് സ്വയം പരിചയപ്പെടുത്തി ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് മടങ്ങിയിരുന്നു.

അതേ സമയം ഞായറാഴ്ച രാത്രിയില്‍ പോസ്റ്റര്‍ പതിച്ചവരെ ആരും കണ്ടതായി വിവരം ഇല്ല.
തിങ്കളാഴ്ച രാവിലെയാണ് പാലു വാങ്ങാന്‍ പോയ നാട്ടുകാരുടെ ശ്രദ്ധയില്‍ പോസ്റ്റര്‍ പെട്ടത്. ഉടനെ തിരുവമ്പാടി പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാദേശികമായി മാവോയിസ്റ്റുകള്‍ക്ക് എന്തെങ്കിലും സഹായം ലഭിക്കുന്നുണ്ടോ എന്നാണ് പോലിസ് അന്വേഷിക്കുന്നത്.
സി.പി.ഐ മാവോയിസ്റ്റ് എന്ന പേരില്‍ 'കബനീ ദളം' എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  2 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago