തിരുവള്ളൂര്‍ അക്രമം: പൊലിസ് നിഷ്പക്ഷമായെങ്കിലെ സമാധാനം സാധ്യമാകൂവെന്ന് എം.കെ മുനീര്‍
വടകര: തിരുവള്ളൂരിലെ അക്രമങ്ങളില്‍ പൊലിസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് എം.കെ മുനീര്‍ എം.എല്‍.എ. സി.പി.എമ്മിന്റെ ചട്ടുകമായി പൊലിസ് പ്രവര്‍ത്തിക്കുന്നതാണ് പ്രദേശത്തെ സമാധാനത്തിന് ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു.
തിരുവളളൂരില്‍ അക്രമത്തിനിരയായ ലീഗ് ഓഫിസുകളും വീടുകളും സന്ദര്‍ശിച്ചശേഷം വടകരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമസംഭവങ്ങളിലെ പ്രതികള്‍ എന്നപേരില്‍ നിരപരാധികളെ വേട്ടയാടുകയാണ് പൊലിസ് ചെയ്യുന്നത്. ബന്ധുവീടുകളില്‍ നോമ്പുതുറക്കെത്തുന്നവരെപോലും പിടിച്ചുകൊണ്ടുപോവുകയാണ്. ലീഗിന്റെ സമുന്നതനേതാവായ കണ്ടിയില്‍ അബ്ദുല്ലയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന പൊലിസ് നടപടി കാടത്തമാണെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ശാന്തിയാത്രക്ക് മുസ്ലിംലീഗിന്റെ എല്ലാ അഭിവാദ്യങ്ങളും നേരുന്നുവെന്നും പ്രദേശത്ത് സര്‍വകക്ഷി സമാധാനയോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലിസിന്റെ പക്ഷപാത സമീപനം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും എം.കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."