രാഷ്ട്രീയ മുതലെടുപ്പിന് സി.പി.എം- ബി.ജെ.പി ഒത്തുകളി: കെ.പി.എ മജീദ്
കോഴിക്കോട്: ശബരിമലയെ മറയാക്കി മുതലെടുപ്പ് നടത്താനുള്ള സി.പി.എം- ബി.ജെ.പി ഒത്തുകളിയുടെ തെളിവാണ് ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരിക്ക് പൊലിസ് മൈക്ക് കൈമാറിയതെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
നട തുറക്കുമ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലിസ് സന്നാഹം ശക്തിപ്പെടുത്തുന്ന സര്‍ക്കാര്‍ ബി.ജെ.പി നേതാക്കള്‍ക്ക് തോന്നുംപോലെ കാര്യങ്ങള്‍ ചെയ്യാന്‍ സൗകര്യം ചെയ്യുകയാണ്.ശബരിമലയിലെത്തുന്ന വിശ്വാസലക്ഷങ്ങളില് സംഘ്പരിവാര്‍ അനുകൂലികള്‍ വളരെ കുറവാണ്. ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയുടെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് വാചക കസര്‍ത്തിന് അപ്പുറം പോകാന്‍ സര്‍ക്കാരിന് ആകുന്നില്ല. ആര്.എസ്.എസ് നേതാവ് ശബരിമല സന്നിധാനത്ത് പൊലിസ് മൈക്ക് ഉപയോഗിച്ചതും ക്രമസമാധാനം നിയന്ത്രിച്ചതും തിരശ്ശീലക്കുപിന്നിലെ ഒത്തുകളിയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."