മൗലിദ് പാരായണവും മതവിജ്ഞാന സദസും നാളെ മുതല്‍
വിഴിഞ്ഞം: തെക്കും ഭാഗം മുസ്‌ലിം ജമാഅത്തില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം 19 വരെ നടത്തുന്ന മൗലിദ് പാരായണവും മതവിജ്ഞാന സദസും നാളെ തുടങ്ങും. സമാപന ദിവസമായ 19ന് വൈകിട്ട് ജമാഅത്തിന്റെ നേതൃത്വത്തില്‍ നബിദിനാഘോഷവും വിഴിഞ്ഞം സിറാജുല്‍ ഇസ്‌ലാം തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നും ഖുര്‍ആന്‍ മനപ്പാഠം ആക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാന സമ്മേളനവും പ്രഭാഷണവും നടക്കും.
വിഴിഞ്ഞം വലിയപള്ളി മൈതാനത്ത് രാത്രി ഒന്‍പത് മുതല്‍ നടക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ നാളെ വിഴിഞ്ഞം സിറാജുല്‍ ഇസ്‌ലാം തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് മുദരിസ് ഹാഫിള് കല്ലറ അനസ് മൌലവി 'പ്രവാചക സ്‌നേഹവും ജീവിതവും'എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 9ന് 'അല്‍ അമീന്‍ പ്രവാചകന്‍' എന്ന വിഷയത്തില്‍ തീപ്പുരമുക്ക് മുനീറുല്‍ ഇഖ് വാന്‍ മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം സജീര്‍ മന്നാനിയും 10 ന് 'ക്ഷമയും സഹനവും ഇസ്‌ലാമില്‍' എന്ന വിഷയത്തില്‍ ബീമാപള്ളി ചീഫ് ഇമാം കെ.എം ഹസന്‍ അഷ്‌റഫി ഫാളില്‍ ബാഖവിയും 11 ന് 'ജീവിത വിശുദ്ധിയും പ്രവാചകനും'എന്ന വിഷയത്തില്‍ നമ്പാളി ജുമാ മസ്ജിദ് ചീഫ് ഇമാം അയൂബ് ഖാന്‍ അല്‍ ഫാളിലിയും 12 ന് 'മദീന കരഞ്ഞ നിമിഷം' എന്ന വിഷയത്തില്‍ പാലക്കാട് കൂറ്റനാട് ഠൗണ്‍ പള്ളി ചീഫ് ഇമാം ഷെമീര്‍ ദാരിമി കൊല്ലവും 13ന് 'പ്രവാചകനും പ്രായോഗികതയും'എന്ന വിഷയത്തില്‍ കുലശേഖരം ജുമാ മസ്ജിദ് ചീഫ് ഇമാം എ.ആര്‍ സീദ്ദീഖ് ബാഖവിയും 14ന് 'കരുണ്യവാനാം മുത്ത് നബി'എന്ന വഷയത്തില്‍ ചിറ്റുമൂല മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം ഇബ്രാഹിം മന്നാനിയും 15ന് 'വിശ്വാസിയുടെ പാത'എന്ന വിഷയത്തില്‍ ജവാഹിറുല്‍ ഉലൂം അറബിക് കോളജിലെ മുഹമ്മദ് ഹാരിസ് ജവാഹിരി പൂഴനാടും 16ന് 'ഇസ്‌ലാമിലെ സാഹോദര്യവും സ്‌നേഹവും'എന്ന വിഷയത്തില്‍ വിഴിഞ്ഞം വടക്കുംഭാഗം ജമാഅത്ത് ചീഫ് ഇമാം എം.എ മുഹമ്മദ് ഖാലിദ് അല്‍ കൗസരിയും 17ന് 'അസ്ഹാബുല്‍ കിറാം'എന്ന വിഷയത്തില്‍ വിഴിഞ്ഞം ഠൗണ്‍ഷിപ്പ് മസ്ജിദ് ഇമാം എ. ഷാഹുല്‍ ഹമീദ് സഖാഫിയും 18 ന് 'വിവാഹ ജീവിതം ഇസ്‌ലാമില്‍'എന്ന വിഷയത്തില്‍ ഇടിച്ചക്കപ്ലാമൂട് ജമാഅത്ത് ചീഫ് ഇമാം കല്ലൂര്‍ മുഹമ്മദ് റാസി ബാഖവിയും 19ന് പ്രവാചകന്‍ 'സമകാലീന പ്രസക്തി'എന്ന വിഷയത്തില്‍ വിഴിഞ്ഞം തെക്കുംഭാഗം മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് റിയാസ് അലി ഹുദവിയും പ്രഭാഷണം നടത്തും. 19ന് വൈകിട്ട് 6.30ന് തെക്കും ഭാഗം മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എന്‍. നൂഹുക്കണ്ണിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സനദ്ദാന സമ്മേളനം തെക്കും ഭാഗം മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് റിയാസ് അലി ഹുദവി ഉദ്ഘാടനം ചെയ്യും.
വര്‍ക്കല ജാമിഅ മന്നാനിയ കോളജ് പ്രിന്‍സിപ്പല്‍ കെ.പി അബൂബക്കര്‍ ഹസ്രത്ത് സനദ് ദാനം നിര്‍വഹിച്ച് പ്രഭാഷണം നടത്തും. കേരള സര്‍വകലാശാല അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡോ. എച്ച്.എ റഹ്മാന്‍, തെക്കും ഭാഗം മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എ.എ നിസാം, വിഴിഞ്ഞം സിറാജുല്‍ ഇസ്‌ലാം തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് മുദരിസ് ഹാഫിള് കല്ലറ അനസ് മൌലവി, വിഴിഞ്ഞം മുഹിയ്യിദ്ദീന്‍ പള്ളി ഇമാം താജുദ്ദീന്‍ റഹ്മാനി, സിറാജുല്‍ ഇസ്‌ലാം മദ്‌റസ പ്രസിഡന്റ് എം. നിസാമുദീന്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."