കൊല്ലത്തെ കോണ്‍ഗ്രസില്‍ വീണ്ടും എ-ഐ ഗ്രൂപ്പുകള്‍ നേര്‍ക്കുനേര്‍
കൊല്ലം: ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളും നിറഞ്ഞ കൊല്ലത്തെ കോണ്‍ഗ്രസില്‍ എ-ഐ ഗ്രൂപ്പുകള്‍ വീണ്ടും നേര്‍ക്കുനേര്‍. തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെുടുപ്പ് സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന ഡി.സി.സി യോഗത്തില്‍ എ ഗ്രൂപ്പും ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലുള്ള ഐ വിഭാഗവും ബലാബലത്തിനിറങ്ങിയതോടെ യോഗം ഒടുവില്‍ തീരുമാനമാകാതെ പിരിഞ്ഞു.
ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോസ് ആന്റണിയെ കോണ്‍ഗ്രസില്‍ നിന്നും കെ.പി.സി.സി നേതൃത്വം പുറത്താക്കിയിരുന്നു. പകരം പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നീക്കമാണ് യോഗത്തെ പ്രക്ഷുബ്ദമാക്കിയത്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമ്പോള്‍ ആദ്യ ഒരു വര്‍ഷം തങ്ങള്‍ക്ക് വേണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടെങ്കിലും ഐ ഗ്രൂപ്പും തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചുനിന്നതോടെയാണ് യോഗം തീരുമാനമാകാതെ പിരിയാന്‍ കാരണം.
മുന്‍ ഡി.സി.സി പ്രസിഡന്റ് ജി. പ്രതാപവര്‍മ തമ്പാന്, കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാന്, ഡി.സി.സി വൈസ് പ്രസിഡന്റ് പി. ജര്‍മിയാസ് എന്നിവരാണ് ജില്ലയില്‍ എ. ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്. ഐ. ഗ്രൂപ്പില്‍ ശൂരനാട് വിഭാഗത്തിനെതിരേ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ മറുവിഭാഗവും രംഗത്തുണ്ട്.
ആര്. ചന്ദ്രശേഖരന്റെ വിശ്വസ്ഥനായ കാഞ്ഞിരംവിള അജയകുമാര്‍, സന്തോഷ് തുപ്പാശ്ശേരി, ഏരൂര്‍ സുഭാഷ്, തൃദീപ് കുമാര്‍ എന്നിവരാണ് ബിന്ദുകൃഷ്ണ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. യൂത്ത്കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് സംന്ധിച്ച് കഴിഞ്ഞ എ ഗ്രൂപ്പിനെ കൂടാതെ ഐ ഗ്രൂപ്പിലെ രണ്ടു വിഭാഗങ്ങളും പ്രത്യേകം യോഗം ചേര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."