HOME
DETAILS

രണ്ടാം ജനകീയാസൂത്രണം: മുന്‍ഗണനാവിഷയങ്ങള്‍ ചര്‍ച്ച ചെയ്തു

  
backup
August 04 2016 | 21:08 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af%e0%b4%be%e0%b4%b8%e0%b5%82%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ae%e0%b5%81

തൃശൂര്‍: രണ്ടാം ജനകീയാസൂത്രണ ക്യാംപയിനിന്റെ ഭാഗമായി കിലയില്‍ സംഘടിപ്പിച്ച രണ്ടാമത്തെ ഏകദിന ശില്‍പ്പശാല മുന്‍ഗണനാവിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ആദ്യശില്‍പ്പശാലയില്‍  ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത്-മുനിസിപ്പല്‍- കോര്‍പ്പറേഷന്‍ പ്രതിനിധികളാണ് പങ്കെടുത്തതെങ്കില്‍, തദ്ദേശഭരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധര്‍, വിവിധ വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍, സന്നദ്ധസംഘടനാപ്രതിനിധികള്‍, കില ഫാക്കല്‍റ്റികള്‍ തുടങ്ങിയവരാണ് ഇന്നത്തെ ശില്‍പ്പശാലയില്‍ പങ്കെടുത്തത്. മുന്‍ഗണനാവിഷയങ്ങളെക്കുറിച്ച് കില ഡയറക്ടര്‍ ഡോ.പി.പി ബാലന്‍ ആമുഖാവതരണം നടത്തി.
പ്രകൃതിവിഭവ പരിപാലനം, ജൈവകൃഷി വ്യാപനം, പരമ്പരാഗത വ്യവസായ സംരക്ഷണം, കുടിവെള്ള സംരക്ഷണം, ജലസ്രോതസുകളിലെ മാലിന്യം തടയല്‍, വിദ്യാഭ്യാസ നിലവാരമുയര്‍ത്തല്‍, വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്‍, സാനിറ്റേഷന്‍, മികച്ച ആരോഗ്യപരിപാലനം, ജീവിത ശൈലിരോഗങ്ങള്‍ തടയല്‍, ശിശുസൗഹൃദ തദ്ദേശഭരണം, സമ്പൂര്‍ണ്ണ സാമൂഹ്യസുരക്ഷ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം, എല്ലാവര്‍ക്കും വീട്, പട്ടികജാതി-പട്ടികവര്‍ഗ വികസനം, ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, വിഭവസമാഹരണം, പുതിയ നികുതി, നികുതി പരിഷ്‌ക്കരണം, ബഹുതല ആസൂത്രണം തുടങ്ങിയ മുന്‍ഗണനാ വിഷയങ്ങളാണ് ശില്‍പ്പശാല ചര്‍ച്ച ചെയ്തത്.
വിഷയാവതരണത്തിനുശേഷം ഗ്രൂപ്പുതല ചര്‍ച്ചയും പിന്നീട് ക്രോഡീകരണവുമുണ്ടായി. ശക്തമായ നിരീക്ഷണ സംവിധാനം അനിവാര്യമാണെന്നും അതില്ലെങ്കില്‍ പരാജയമായിരിക്കും ഫലമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. പഞ്ചായത്തടിസ്ഥാനത്തില്‍ വിവരശേഖരണത്തിനു സംവിധാനമുണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  16 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  19 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  39 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago