പനി മരണം; മാഹി ഭീതിയില്‍
മാഹി: കഴിഞ്ഞ ദിവസം മാഹി ഗവ.ആശുപത്രിയില്‍ എച്ച്. വണ്‍ എന്‍. വണ്‍ പനി ബാധിച്ച് അഴിയൂര്‍ സ്വദേശിനി മരിച്ചത്് മാഹിയിലും പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. മഴക്കാല രോഗങ്ങളും പനിയും പടര്‍ന്നു പിടിക്കുന്നതിനെതിരേ പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ ശക്തമാക്കണമെന്ന് കൈത്താങ്ങ് ചൂടിക്കോട്ട മാഹി ഗവ.ആശുപത്രി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിവേദനം നല്‍കി. തിങ്ങി നിറഞ്ഞ നിലയില്‍ ജനസാന്ദ്രതയുള്ള മാഹിയില്‍ ഗവ: ആശുപത്രിയും പരിസരവും കൊതുകു വളര്‍ത്തു കേന്ദ്രമായ നിലയിലാണ്. ഇതുമൂലം ആശുപത്രി ജീവനക്കാരും ഭീതിയിലാണ്. റോഡില്‍ പലയിടങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ കിടക്കുന്നതിനാല്‍ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത വളരെ കൂടുതലാണ്.
ബാറുകളില്‍ നിന്നു പുറന്തള്ളിയ കുപ്പികളിലെല്ലാം വെള്ളം കയറുന്നതും കൊതുകുകള്‍ പെരുകാന്‍ കാരണമാകുന്നു. എന്നാല്‍ ഇക്കാര്യം നഗരസഭയുടെ ശ്രദ്ധയില്‍പെടുത്താന്‍ വാര്‍ഡുകളില്‍ കൗണ്‍സിലര്‍മാരില്ല. മാഹിയിലെ പല അപ്പാര്‍ട്ട്‌മെന്റുകളിലും മാലിന്യ സംസ്‌കരണത്തിനുള്ള യാതൊരുവിധ സംവിധാനവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."