HOME
DETAILS

നൂറുമേനിയില്‍ റെക്കോഡിട്ട് പാലമല അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ

  
backup
June 17 2017 | 20:06 PM

%e0%b4%a8%e0%b5%82%e0%b4%b1%e0%b5%81%e0%b4%ae%e0%b5%87%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%9f

തൊടുപുഴ: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ അഞ്ചാം ക്ലാസ് പൊതുപരീക്ഷയില്‍ തുടര്‍ച്ചയായി 12 ാം തവണയും നൂറുമേനി വിജയം കൈവരിച്ചിരിക്കുകയാണ് പാലമല അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ.
ഓരേ അധ്യാപകന് കീഴിലാണ് ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. ഏഴ് ഫസ്റ്റ് ക്ലാസും ആറ് സെക്കന്റ് ക്ലാസും രണ്ട് തേര്‍ഡ് ക്ലാസും കരസ്ഥമാക്കി മിന്നുന്ന പ്രകടനമാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍ കാഴ്ചവെച്ചത്. കഴിഞ്ഞ 12 വര്‍ഷമായി ഇവിടുത്തെ ഇമാമും സദര്‍ മുഅല്ലിമുമായ കെ.എസ്. ഇസ്മായില്‍ മൗലവി പാലമലയുടെ ശിക്ഷണത്തിലാണ് വിദ്യാര്‍ഥികള്‍ നേട്ടം കൈവരിച്ചത്.
സമസ്ത വിദ്യാര്‍ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് ഇടുക്കി ജില്ലാ പ്രസിഡന്റ് കൂടിയാണ് ഇസ്മായില്‍ മൗലവി. പഠന പാഠ്യേതര വിഷയങ്ങളില്‍ അവഗാഹം വര്‍ധിപ്പിക്കുവാനായി നടത്താറുള്ള പ്രായോഗിക പരിശീലനങ്ങളും പഠന യാത്രകളും സാഹിത്യസമാജം പോലുള്ള പ്രവര്‍ത്തനങ്ങളും വിദ്യാര്‍ഥികള്‍ക്ക് മദ്രസാ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും പ്രയോജനങ്ങളും മനസിലാക്കാനും കൂടുതല്‍ ആകൃഷ്ടമാക്കാനും പ്രയോജനപ്പെട്ടതായി ഇസ്മായില്‍ മൗലവി പറഞ്ഞു.
ഈ നേട്ടം ജമാഅത്തിന്റെ ആത്മീയ വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുമെന്നും വിദ്യാര്‍ഥികളേയും അധ്യാപകനേയും പ്രശംസിക്കുന്നുവെന്നും ജമാഅത്ത് പ്രസിഡന്റ് അലിയാര്‍ കളരിപ്പറമ്പില്‍, സെക്രട്ടറി അബ്ബാസ് പഴേരി എന്നിവര്‍ പറഞ്ഞു.

 

.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  14 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  19 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  38 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago