എഞ്ചിന് കേടായി മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പെട്ടു; മന്ത്രി ജി സുധാകരന് ഇടപെട്ട് കരയ്ക്കെത്തിച്ചു
ആലപ്പുഴ: വാടയ്ക്കല്‍ പുറംകടലില്‍ എഞ്ചിന് കേടായതിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടു പോയ വള്ളവും അതിലുണ്ടായിരുന്ന തൊഴിലാളികളെയും കരയ്ക്കെത്തിക്കാന്‍ മന്ത്രി ജി സുധാകരന് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്കി. രാവിലെ ആറരമണിയോടു കൂടിയാണ് എഴുപുന്നത്തരകന് എന്ന വള്ളം 30 തൊഴിലാളികളുമായി കടലില്‍ പെട്ടത്.
കലക്ടര്‍ ,എ.ഡി.എം ,ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് തൊഴിലാളികളെ രക്ഷപെടുത്തുവാനുള്ള നിര്‍ദ്ദേശം നല്കി. 9.30 ഒടുകൂടി തന്നെ തൊഴിലാളികളെ എല്ലാം മറ്റു വള്ളക്കാരുടെ സഹായത്തോടു കൂടി സുരക്ഷിതരായി കരയ്ക്കെത്തിച്ചു. വള്ളം കരയ്ക്കെത്തിക്കുന്നതിനായി മറ്റൊരു വള്ളം എത്തിച്ച് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം വലിയ ബോട്ട് ഏര്‍പ്പാട് ചെയ്ത് വള്ളം കരയ്ക്കെത്തിക്കുവാന്‍ തീരുമാനിച്ചു. ഇതിനാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ജി സുധാകരന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."