ടോസിന്റെ ഭാഗ്യത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ബാറ്റിങ് തുടങ്ങി; വിക്കറ്റ് നഷ്ടമാവാതെ ഇന്ത്യക്ക് 15 റണ്‍സ്
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് ലഭിച്ചതിന്റെ ഭാഗ്യത്തോടെ ഇന്ത്യ ബാറ്റിങ് തുടങ്ങി. രോഹിത് ശര്‍മയും മായങ്ക് അഗര്‍വാളുമാണ് ഇന്നിങ്‌സ് ഓപണ്‍ചെയ്യുന്നത്. ആറു ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമാവാതെ 15 റണ്‍സാണ് ഇന്ത്യ എടുത്തത്. 15 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറി സഹിതം 11 റണ്‍സുമായി മായങ്ക് അഗര്‍വാളും 18 പന്തില്‍ നിന്ന് നാലുറണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍.
ഗാന്ധിമണ്ടേല ഫ്രീഡം സീരിസില്‍ തുടര്‍ച്ചയായ പത്താം ടെസ്റ്റ് പരമ്പര നാട്ടില്‍ നേടുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രീത് ബുംറയ്ക്ക് പരുക്കേറ്റതിനാല്‍ മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ എന്നിവരാണ് ഇന്ത്യയുടെ പേസ് നിരക്ക് നേതൃത്വം നല്‍കുന്നത്. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ടീമിലുണ്ട്. ഡുപ്ലെസിസാണ് ദക്ഷിണാഫ്രിക്കയെ ടെസ്റ്റില്‍ നയിക്കുന്നത്. അതേസമയം, മഴ പെയ്യാനുള്ള സാധ്യത മത്സരത്തില്‍ ആശങ്കയുടെ കരിനിഴല്‍ പടര്‍ത്തുന്നുണ്ട്. ആദ്യമായി ടെസ്റ്റില്‍ ഓപ്പണറാകുന്ന രോഹിത് ശര്‍മ്മയിലായിരിക്കും ഇന്ത്യന്‍ ആരാധകരുടെ ശ്രദ്ധ. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര (2- 0) ഏകപക്ഷീയമായി സ്വന്തമാക്കിയ ഇന്ത്യ 120 പോയന്റുമായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതാണ്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, മയങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി.
ദക്ഷിണാഫ്രിക്കന്‍ ടീം: എയ്ഡന്‍ മര്‍ക്രം,ഡീന്‍ എല്‍ഗര്‍, ഡി ബ്രുയന്‍, ടെംബ ബവുമ, ഫാഫ് ഡുപ്ലെസിസ്, ക്വിന്റണ്‍ ഡികോക്ക്, വെര്‍നന്‍ ഫിലാന്‍ഡര്‍, സെനുരന്‍ മുത്തുസമി, കേശവ് മഹാരാജ്, ഡേന്‍ പിയറ്റ്, കഗിസോ റബാഡ.
India vs South Africa First Test Day 1 at Visakhapatnam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."