പാര്‍ട്ടി അറിയാതെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗള്‍ഫില്‍ പോയി സി.പി.എമ്മില്‍ വിവാദം കൊഴുക്കുന്നു
കാഞ്ഞങ്ങാട് :സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ പി. രാഘവന്‍ പാര്‍ട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യാതെ കുടുംബസമ്മേതം ഗള്‍ഫിലേക്ക് പോയത് സി.പി.എമ്മില്‍ പുതിയ വിവാദത്തിന് വഴിവെച്ചു. നേതാക്കള്‍ വിദേശത്തേക്ക് പോകുമ്പോള്‍ ജില്ലാ കമ്മിറ്റിയുടെ അനുമതി വാങ്ങിയിരിക്കണം എന്ന് പാര്‍ട്ടിയില്‍ നിബന്ധനയുണ്ട്. എന്നാല്‍ രാഘവന്‍ അനുമതി വാങ്ങിയിട്ടില്ലെന്നും സാധാരണ നേതാക്കളുടെ ചെറിയ വീഴ്ചകള്‍ പോലും പെരുപ്പിച്ചു കര്‍ശനമായ അച്ചടക്ക നടപടികള്‍ കൈകൊള്ളുന്ന നേതൃത്വം മുതിര്‍ന്ന നേതാക്കളുടെ ഇത്തരം ചെയ്തികള്‍ക്ക് നേരെ കണ്ണടക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് പ്രതിഷേധമുയര്‍ത്തിയ പ്രവര്‍ത്തകരുടെ വാദം. എന്നാല്‍ രാഘവന് എതിരെയുള്ള ചില വിമത വിഭാഗമാണ് പ്രശ്‌നം കുത്തിപൊക്കുന്നതെന്നാണ് ചിലരുടെ അഭിപ്രായം. അതെ സമയം രാഘവന്‍ പലപ്പോഴും പാര്‍ട്ടിക്ക് കീഴ്‌പെടുന്നില്ലെന്നാണ് വിവാദം ഉയര്‍ത്തിയവരുടെ ആരോപണം. മുതിര്‍ന്ന സെക്രട്ടേറിയറ്റ് അംഗമായിട്ടും ഇതേവരെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതില്‍ രാഘവന് അതൃപ്തി ഉണ്ടായിരുന്നു.
ഒരു ഘട്ടത്തില്‍ അദ്ദേഹം രാഷ്ട്രീയ രംഗത്ത് നിന്നും മാറി നില്‍ക്കാന്‍ പോലും ആലോചിച്ചിരുന്നതുമാണ് . പലരുടെയും ഉപദേശത്തെ തുടര്‍ന്ന് പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."