HOME
DETAILS
MAL
ആരോപണങ്ങള്‍ തെറ്റെന്ന് കുമ്മനം
backup
June 17 2017 | 21:06 PM
കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്തതിന്റെ പേരില്‍ തനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്യാന്‍ തനിക്ക് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അനുവാദമുണ്ടായിരുന്നു. ഇക്കാര്യം എസ്.പി.ജിയും പൊലിസും അടക്കമുള്ളവര്‍ അറിയിച്ചിരുന്നു. പേരുള്ളതുകൊണ്ടാണ് പോയത്.
മന്ത്രി കടകംപള്ളി സുരേന്ദ്രന് തനിക്കെതിരേ വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങില്‍ അതിക്രമിച്ചു കയറാന്‍ പറ്റുമെങ്കില്‍ ഇവിടെ സുരക്ഷാ ക്രമീകരണങ്ങളില്ല എന്നാണ് അതിനര്‍ഥമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."