HOME
DETAILS

സി.എം അബ്ദുല്ല മൗലവി വധം: ഘാതകരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സമസ്ത ഏതറ്റം വരെയും പോകുമെന്ന്

  
backup
November 07 2018 | 05:11 AM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b5%97%e0%b4%b2%e0%b4%b5%e0%b4%bf-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%98

കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ സമസ്ത ഏതറ്റം വരെയും പോകുമെന്ന് സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥി സംഗമവും,പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ.അനുസ്മരണ ചടങ്ങും ആലംപാടി മദ്‌റസയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ദുല്ല മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ നിയമപരമായും മറ്റും ഏതറ്റം വരെ പോകാനും സമസ്ത തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഘാതകരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ സമസ്തയുടെ ഓരോ പ്രവര്‍ത്തകനും എന്നും മുന്നിലുണ്ടാകുമെന്നും ഉമര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനു മാതൃകയാണെന്നും അദ്ദേഹം ഉണര്‍ത്തി. സ്വാഗതം സംഘം ചെയര്‍മാന്‍ പി.വി.അബ്ദു സലാം ദാരിമി ആലംപാടി അധ്യക്ഷനായി. സഈദ് ഫൈസി പ്രാര്‍ഥന നടത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി.അലി ഫൈസി സ്വാഗതം പറഞ്ഞു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃസ്ഥാനത്ത് പത്ത് വര്‍ഷം പിന്നിട്ടവരെ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ. ഖാസിം മുസ്‌ലിയാര്‍ ആദരിച്ചു. പൊതു പരീക്ഷ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം ലത്തീഫ് മൗലവി ചെര്‍ക്കളയും മദ്‌റസ മേനേജിങ് കമ്മിറ്റി ജില്ലാ സെക്രട്ടറി മൊയ്തു കൊല്ലംപാടി റബീഅ് കാംപയിന്‍ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു.
ടോപ് പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും പ്രാപ്തരാക്കിയ അധ്യാപകര്‍ക്കുമുള്ള ഉപഹാര വിതരണം മദ്‌റസ മാനേജിങ് കമ്മിറ്റി ജില്ലാ ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ സുപ്രഭാതം വരിക്കാരെ ചേര്‍ത്ത റെയിഞ്ചിനുള്ള ഉപഹാരം ഇന്‍സൈറ്റ് വിദ്യാഭ്യാസ ചെയര്‍മാന്‍ ഇബ്രാഹിം ഹാജി കുണിയയും മദ്‌റസക്കുള്ള ഉപഹാരം പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ മകന്‍ ഷഫീഖ് വിതരണം ചെയ്തു. എസ്.ബി.വിക്കുള്ള ഉപഹാരം എം.എം മമ്മിഞ്ഞി ഹാജി വിതരണം ചെയ്തു.തുടര്‍ന്ന് മദ്‌റസ നാടിന്റെ വിളക്കു മാടം എന്ന വിഷയത്തില്‍ അഡ്വ ഹനീഫ് ഹുദവി അല്‍ ഇര്‍ഷാദി ദേലമ്പാടി, അധ്യാപനം ഒരു കലയാണ് എന്ന വിഷയത്തില്‍ റാഷിദ് ഗസാലി വയനാടും വിഷയാവതരണം നടത്തി.
ചടങ്ങില്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍, ഹാഷിം ദാരിമി, അബൂബക്കര്‍ സാലൂദ് നിസാമി, അഷ്‌റഫ് മൗലവി, നൂറുദ്ധീന്‍ മൗലവി, എം.എ അബൂബക്കര്‍ ഹാജി, എം.എം ഹമീദ്, പൊലിസ് മുഹമ്മദ് ഹാജി, ഖാസി മുഹമ്മദ്, ഇഖ്ബാല്‍ കേളങ്കയം, ജമാലുദ്ധീന്‍ ദാരിമി ചടങ്ങില്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  28 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  43 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago