മോദിയുടെ പരിപാടി തത്സമയം കൊടുത്തില്ല, ദൂരദര്ശന് ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തു
ചെന്നൈ: ചെന്നൈ ഐ.ഐ.ടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യാതിരുന്നതിന് ദൂരദര്‍ശനിലെ ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്. ഇവര്‍ക്കെതിരേ അച്ചടക്ക നടപടിയുണ്ടായിരുന്നുവെത്രെ. ഈ സമയത്ത് മുന്‍കൂര്‍ അനുമതിയില്ലാതെ സ്ഥാപനത്തില്‍ നിന്ന് ഇവര്‍ പുറത്തുപോയതും ഇവര്‍ക്കെതിരേ നടപടിയെടുക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ചെന്നൈ ദൂരദര്ശന് കേന്ദ്രത്തിലെ പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്.വസുമതിയെയാണ് വീഴ്ച വരുത്തിയെന്നതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തത്. സെന്‍ട്രല്‍ സിവില്‍ സര്‍വിസ് നിയമത്തിലെ ചട്ടം 10 പ്രകാരം ദൂരദര്ശന് ചീഫ് എക്സിക്യുട്ടീവ് ഓഫീസറാണ് നടപടിയെടുത്ത് ഉത്തരവിറക്കിയത്.
അച്ചടക്കനടപടി നിലവിലിരിക്കുമ്പോള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ചെന്നൈ ആസ്ഥാനത്തിന് പുറത്ത് പോകാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."