HOME
DETAILS

ബസുകള്‍ കയറാതെ കണിച്ചാര്‍ ബസ് സ്റ്റാന്റ്

  
backup
November 07, 2018 | 5:57 AM

%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%af%e0%b4%b1%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0%e0%b5%8d

കണിച്ചാര്‍: കണിച്ചാറില്‍ പുതുതായി നിര്‍മിച്ച ബസ്സ്റ്റാന്‍ഡില്‍ ബസുകള്‍ കയറാതെ പോകുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകളും ചില സ്വകാര്യബസുകളുമാണ് സ്റ്റാന്‍ഡില്‍ കയറാതെ സര്‍വീസ് നടത്തുന്നത്.
ലോകബാങ്ക് സഹായത്തോടെ ഒരുകോടി രൂപ ചിലവഴിച്ചാണ് ബസ്സ്റ്റാന്‍ഡ് നിര്‍മിച്ചത്. ദീര്‍ഘദൂര ബസുകളടക്കം സ്റ്റാന്‍ഡില്‍ കയറാതെ പോകുന്നതോടെ യാത്രക്കാര്‍ വലഞ്ഞു. ബസ്സ്റ്റാന്‍ഡ് പ്രവര്‍ത്തനമായതോടെ ടൗണിലെ ബസ്‌കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് കാത്തു നില്‍ക്കുന്നത് പഞ്ചായത്ത് നിര്‍ത്തലാക്കിയിരുന്നു. ഇവിടെ ബസ്‌കാത്ത് നില്‍ക്കുന്നവര്‍ സ്റ്റാന്‍ഡില്‍നിന്ന് ബസ് കയറണമെന്ന നിര്‍ദേശമാണ് പഞ്ചായത്ത് മുന്നോട്ടുവച്ചത്. ഇതനുസരിച്ച് ബസ്സ്റ്റാന്‍ഡില്‍ ബസ്‌കാത്തുനിന്നവര്‍ക്കാണ് ബുദ്ധിമുട്ട് നേരിടുന്നത്.
കഴിഞ്ഞദിവസം ചെറുപുഴ പോകേണ്ടിയിരുന്ന യാത്രക്കാര്‍ സ്റ്റാന്‍ഡില്‍ ബസ്‌കാത്തു നിന്നെങ്കിലും ബസ്സ്റ്റാന്‍ഡില്‍ കയറാതെ പോയതിനാല്‍ വന്‍തുക ഓട്ടോചാര്‍ജ്ജ് നല്‍കി യാത്രചെയ്യേണ്ട അവസ്ഥയായിരുന്നു. വൈകുന്നേരങ്ങളില്‍ സ്വകാര്യബസുകള്‍ സ്റ്റാന്‍ഡില്‍ കയറാത്തത് മൂലം ട്രെയിന്‍യാത്രക്കാര്‍ക്ക് കൃത്യസമയത്ത് റെയില്‍വേസ്‌റ്റേഷനില്‍ എത്താന്‍ കഴിയാത്ത അവസ്ഥയും നിലവിലുണ്ട്. കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പരാതിനല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. സ്റ്റാന്‍ഡില്‍കയറാത്ത ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു യാത്രക്കാരുടെ യാത്രാപ്രശ്‌നം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വിവാദം: 'മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണ്'; തോമസ് ഐസക്

Kerala
  •  14 days ago
No Image

ഞങ്ങൾക്ക് ഭയമില്ല, പേടിക്കേണ്ടത് ഫ്രാൻസാണ്; സെമി പോരാട്ടത്തിന് മുന്നോടിയായി എംബാപ്പെയ്ക്ക് ലാമിൻ യമാലിന്റെ വെല്ലുവിളി

Football
  •  14 days ago
No Image

ജപ്പാൻ വീണു പക്ഷേ, 'ജാപ്പനീസ് ശാപം' ഉണർന്നു; ഹാലണ്ടിന്റെ നോർവേ ലോകകപ്പ് നേടുമെന്ന് ഫാൻസ്! വിചിത്രമായ ആ ഫുട്ബോൾ സിദ്ധാന്തം ഇങ്ങനെ

Football
  •  14 days ago
No Image

അജിത് കുമാറിനെ സംരക്ഷിക്കുന്നില്ല; റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി: കെ.സി. വേണുഗോപാല്‍

latest
  •  14 days ago
No Image

ഇതുവരെ ആരും തൊടാത്ത റെക്കോർഡ്; ചരിത്ര നേട്ടത്തിൽ ലോകത്തിലെ ആദ്യ താരമായി മെറീനോ

Football
  •  14 days ago
No Image

വയോധികയെ കൊന്ന് കുഴിച്ചുമൂടിയ കേസ്; രണ്ട് പ്രതികള്‍ പിടിയില്‍

Kerala
  •  14 days ago
No Image

മഴയ്ക്ക് താല്‍ക്കാലിക ശമനം: നാളെ ഒരു ജില്ലയിലും മുന്നറിയിപ്പില്ല

Kerala
  •  14 days ago
No Image

സഊദിയില്‍ മലയാളി പ്രവാസി ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  14 days ago
No Image

നവകേരള യാത്ര മര്‍ദനക്കേസ്; എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ സസ്‌പെന്‍ഷന്‍ നടപടി ഉടന്‍

Kerala
  •  14 days ago
No Image

പൊലിസുക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി സ്‌ഫോടന വസ്തു എറിഞ്ഞ് അക്രമി സംഘം; കൂടുതല്‍ പൊലിസെത്തി കീഴടക്കി

Kerala
  •  14 days ago