യുഎഇയിൽ പ്ലസ് ടു പരീക്ഷാഫലം: രാജ്യത്തെ ടോപ്പർമാരെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ്
ദുബൈ: 2025–2026 അധ്യയന വർഷത്തിലെ യുഎഇ ജനറൽ സെക്കൻഡറി (പ്ലസ് ടു) പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു. വിദ്യാർഥികളുടെ കഠിനാധ്വാനത്തെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.
എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച സന്ദേശത്തിൽ രാജ്യത്തെ ഒന്നാം റാങ്ക് നേടിയ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച ഷെയ്ഖ് മുഹമ്മദ്, അവരുടെ വിജയത്തിൽ കുടുംബാംഗങ്ങൾക്കും അധ്യാപകർക്കും നിർണായക പങ്കുണ്ടെന്ന് പറഞ്ഞു. അറിവിനോടുള്ള സ്നേഹവും കഠിനാധ്വാനവും വളർത്തിയെടുത്ത അധ്യാപകരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ഇതിനിടെ, യുഎഇ വിദ്യാഭ്യാസ മന്ത്രാലയം സർക്കാർ, സ്വകാര്യ, അപ്ലൈഡ് ടെക്നോളജി സ്കൂൾ വിഭാഗങ്ങളിലെ ടോപ്പർമാരുടെ പട്ടികയും പ്രഖ്യാപിച്ചു.
സർക്കാർ സ്കൂൾ വിഭാഗത്തിൽ ദുബൈയിലെ അൽ റാഷിദിയ ഗേൾസ് സ്കൂളിലെ അബീർ അബ്ദുൽറഹ്മാൻ ഫായിസ് ഹുമൈദ് അൽ ഷംസി (എലൈറ്റ് സ്ട്രീം), അബുദാബിയിലെ അൽ ഖാതിം ബോയ്സ് സ്കൂളിലെ ആദം മുഹമ്മദ് അവാദ് അവാദ് ഇബ്രാഹിം (അഡ്വാൻസ്ഡ് സ്ട്രീം), അബുദാബിയിലെ അൽ മവാഹിബ് സ്കൂളിലെ ഹിസ്സ റാഷിദ് മുസബാഹ് അബ്ദുൽറഹ്മാൻ അൽ അലിലി (ജനറൽ സ്ട്രീം) എന്നിവർ ഒന്നാം സ്ഥാനം നേടി.
സ്വകാര്യ സ്കൂൾ വിഭാഗത്തിൽ ഷാർജയിലെ അൽ നൂർ ഇന്റർനാഷണൽ സ്കൂളിലെ അലി അസിം ഹുസൈൻ (അഡ്വാൻസ്ഡ് സ്ട്രീം), അബുദാബിയിലെ അൽ ഇൽം അക്കാദമിയിലെ അബ്ദുല്ല യാസിർ അബു അറബി (ജനറൽ സ്ട്രീം) എന്നിവർ ടോപ്പർമാരായി.
അപ്ലൈഡ് ടെക്നോളജി സ്കൂൾ വിഭാഗത്തിൽ ഫുജൈറ ക്യാമ്പസിലെ റാഷിദ് അഹമ്മദ് റാഷിദ് അലി അൽ ഖഹ്താനി (അഡ്വാൻസ്ഡ് സയൻസ്), അജ്മാൻ ക്യാമ്പസിലെ ഷൈഖ അബ്ദുൽഅസീസ് അബ്ദുൽറഹ്മാൻ മുഹമ്മദ് അൽ ഹസ്സൂനി (അഡ്വാൻസ്ഡ്), ഉം അൽ ഖുവൈൻ ക്യാമ്പസിലെ മറിയം സഈദ് ഹമദ് അൽ ഹാഷിമി അൽ കെത്ബി (ജനറൽ) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
English Summary:
UAE Vice President and Prime Minister Sheikh Mohammed bin Rashid Al Maktoum congratulated the country's top secondary school students for the 2025–2026 academic year, praising their hard work and acknowledging the support of parents and teachers. The Ministry of Education also announced the top achievers across government, private, and Applied Technology Schools.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."