HOME
DETAILS

ദേശീയഗാനത്തിന് മുന്‍പ് വന്ദേമാതരം ആലപിക്കണം; ഉച്ചാരണവും ശൈലിയും കൃത്യമായി പാലിക്കണം; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം 

  
July 11, 2026 | 7:28 AM

vande mataram before the national anthem centre issues new guidelines

ന്യൂഡല്‍ഹി: ഔദ്യോഗിക സര്‍ക്കാര്‍ പരിപാടികളില്‍ വന്ദേമാതരം ആദ്യം ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. വന്ദേമാതരവും, ദേശീയഗാനമായ ജനഗണമനയും ആലപിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ആലാപനത്തിലും, സംഗീതത്തിലും കൃത്യമായ സ്‌ക്രിപ്റ്റും ഉച്ചാരണവും ശൈലിയും പാലിക്കണമെന്നാണ് നിര്‍ദേശം. 

പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദര്‍ശനവേളകള്‍, ഗവര്‍ണര്‍മാരുടെ പരിപാടികള്‍, ഔദ്യോഗിക പരേഡുകള്‍ എന്നിവയില്‍ വന്ദേമാതരം ആലപിക്കണം. ഈ സമയം സദസ് നിര്‍ബന്ധമായും എഴുന്നേറ്റ് നിന്ന് ശ്രദ്ധയോടെ ആദരവ് പ്രകടിപ്പിക്കണമെന്നാണ് നിര്‍ദേശം. ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങള്‍, കൃത്യം മൂന്ന് മിനുട്ട് പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ആലപിക്കണം. ദേശീയഗാനവും, ദേശീയഗീതവും ഒരുമിച്ച് വരുന്ന സന്ദര്‍ഭങ്ങളില്‍ വന്ദേമാതരം ആദ്യം ആലപിക്കണമെന്നാണ് പുതിയ തീരുമാനം. 

സംസ്ഥാന ഗാനങ്ങള്‍ പാടുകയാണെങ്കില്‍ അത് ദേശീയ ഗീതങ്ങള്‍ക്ക് ശേഷം മാത്രമേ പാടാവൂ എന്നും, ദേശീയ ഗാനത്തിന്റെ പദങ്ങളിലും സംഗീതത്തിലും ഭരണകൂടം അനുവദിക്കുന്ന മാറ്റങ്ങള്‍ ഒഴികെ മറ്റൊന്നും വരുത്താന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 

അതേസമയം കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധവും ശക്തമാണ്. സംസ്ഥാന ഗാനങ്ങളെ ദേശീയഗീതത്തിനും, ഗാനത്തിനും ശേഷം മാത്രം പരിഗണിക്കുന്നത് ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുത്താനും കേന്ദ്രീകൃത ദേശീയതയ്ക്ക് മേല്‍ക്കൈ നല്‍കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് വിമര്‍ശനമുണ്ട്. ജനഗണന മതേതരത്വത്തിന്റെയും, ബഹുസ്വരതയുടെയും പ്രതീകമായി നില്‍കുമ്പോള്‍, വന്ദേമാതരത്തിന് പ്രാധാന്യം നല്‍കുന്നത് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകനെ തന്ത്രിയാക്കണമെന്ന ആവശ്യവുമായി കണ്ഠരര് രാജീവര്; ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി

Kerala
  •  2 hours ago
No Image

രക്തസാക്ഷി ഫണ്ട് തിരിമറി; കെ.കെ രാഗേഷിന്റെയും ടി.ഐ മധുസൂദനന്റെയും ധനരാജ് അനുസ്മരണ പോസ്റ്റില്‍ പൊങ്കാലയിട്ട് അണികള്‍, പിന്നാലെ കമന്റ്‌ബോക്‌സ് പൂട്ടി

Kerala
  •  3 hours ago
No Image

വിഴിഞ്ഞം ഓഹരികൈമാറ്റം: പാര്‍ട്ടിയില്‍ ഒരു നിലപാട് മാത്രം, സി.പി.എമ്മില്‍ ഭിന്നതയില്ലെന്ന് ടി.പി രാമകൃഷ്ണന്‍

Kerala
  •  3 hours ago
No Image

ഹൈദരാബാദിൽ കൂട്ടകൊലപാതകം; പോക്സോ കേസിൽ ജ്യാമത്തിലിറങ്ങിയ പ്രതി കൊന്നത് സ്വന്തം കുടുംബത്തെയും പരാതിക്കാരിയുടെ കുടുംബത്തെയും

National
  •  3 hours ago
No Image

'തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍..., 1000 മിസൈലുകള്‍ ലോക്ക്ഡ് ആന്‍ഡ് ലോഡഡ്'; ഭീഷണിയുമായി ട്രംപ്

International
  •  4 hours ago
No Image

'നീതി കിട്ടും വരെ ആ വാതിലില്‍ മുട്ടിക്കൊണ്ടേയിരിക്കും'; പൊലിസിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി അന്‍സിബ ഹസന്‍

Kerala
  •  4 hours ago
No Image

കണ്ടാല്‍ മിഠായി, ഉള്ളില്‍ എം.ഡി.എം.എ; തലശേരിയില്‍ വന്‍ ലഹരിവേട്ട, യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

രണ്ടാം വിവാഹം ചോദ്യം ചെയ്ത മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, കഷ്ണങ്ങളാക്കി പുഴയിലെറിഞ്ഞു; 3 വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവ് പിടിയില്‍

National
  •  5 hours ago
No Image

  'ഒരു ദിവസം പോലും മുടങ്ങാതെ പൊതിച്ചോറ് നല്‍കാന്‍ കഴിയുമോ?'; ജി. സുധാകരന് മറുപടിയുമായി സി.പി.എം നേതാവ് മനു സി. പുളിക്കല്‍

Kerala
  •  5 hours ago
No Image

ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര ആർ്‌സ് ഫെസ്റ്റിവലിന് ഖത്തർ പ്രതിനിധിയായി മലയാളി

Kerala
  •  5 hours ago