HOME
DETAILS
MAL
വട്ടപ്പാറ വളവില്‍ വീണ്ടും ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; വാതക ചോര്‍ച്ചയില്ല
backup
October 02 2019 | 12:10 PM
മലപ്പുറം: ജില്ലയിലെ കൊടും വളവും സ്ഥിരം അപകട മേഖലയുമായ വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ചയില്ലെങ്കിലും ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന ബസുകള്‍ വളാഞ്ചേരി ടൗണില്‍ പ്രവേശിക്കാതെ പുത്തനത്താണി-തിരുനാവായ-കുറ്റിപ്പുറം വഴിയാണ് പോകേണ്ടത്. തൃശ്ശൂര്‍ ഭാഗത്തുനിന്നും വരുന്ന ബസുകള്‍ ഈ റോഡുകളിലൂടെ തിരികെയും മറ്റ് വാഹനങ്ങള്‍ക്ക് തിരൂര്‍ വഴിയും പോകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."