അമരമ്പലത്ത് ജൈവമാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ല
പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമ പഞ്ചായത്തില്‍ ജൈവമാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ല. വ്യാപാരികള്‍ പുറം തള്ളുന്ന മാലിന്യങ്ങള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അലക്ഷ്യമായി തള്ളുന്നത് രോഗഭീതി പരത്തുന്നു.
അമരമ്പലം ഗ്രാമ പഞ്ചായത്തിലെ വ്യാപാരികളും, ആഴ്ച ചന്തയിലെ വ്യാപാരികളും പുറം തള്ളുന്ന ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനങ്ങളില്ലാത്തതാണ് പ്രതിസന്ധി സ ൃഷ്ടിക്കുന്നത്.
പഴം,പച്ചക്കറി അവശിഷ്ടങ്ങള്‍ പൂക്കോട്ടുംപാടത്തെ ആഴ്ച ചന്തയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അലക്ഷ്യമായി തള്ളുന്നത് രോഗഭീതിക്ക് ഇടയാക്കുകയാണ്.
സ്വകാര്യ സ്ഥലത്തോട് ചേര്‍ന്നുള്ള ചതുപ്പില്‍ അവശിഷ്ടങ്ങള്‍ ചീഞ്ഞളിഞ്ഞ നിലയിലാണ്. അവശിഷ്ടങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുന്നുണ്ട്. ഇട മഴചെയ്യുന്ന സാഹചര്യത്തില്‍ അലക്ഷ്യമായി പുറം തള്ളുന്ന മാലിന്യങ്ങള്‍ ജനവാസ കേന്ദ്രത്തിലേക്ക് എത്താനുള്ള സാഹചര്യവും പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്.
ഇത് കനത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് കര്‍ശന നിലപാട് സ്വീകരിക്കാത്തതും മാലിന്യം അലക്ഷ്യമായി തള്ളുന്നതിനിടയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."