HOME
DETAILS

യുവാവിന്റെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം: ബന്ധുക്കള്‍

  
backup
November 07 2018 | 06:11 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d

കുന്നംകുളം : സൈക്കിളില്‍ നിന്നും വീണു പരുക്കേറ്റു ചികിത്സ തേടിയ അകതിയൂര്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന വിത്സന്റെ മകന്‍ വിമല്‍ (18)ന്റെ മരണം ചികിത്സ നിഷേധിക്കുകയും ചികിത്സ നല്‍കുന്നതില്‍ ഡോക്ടര്‍മാര്‍ കാണിച്ച അനാസ്ഥയുമാണെന്ന് വിമലിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും വെല്‍ഫയര്‍ പാര്‍ട്ടി കുന്നംകളം നിയോജകമണ്ഡലം കമ്മറ്റി ആവശ്യപെട്ടു. കഴിഞ്ഞ ശനിയാഴ്ചയാണ് സൈക്കിളില്‍ നിന്നും വീണു വിമലിനു പരുക്കേറ്റത്. വൈകിട്ട് ആശുപത്രിയിലെത്തിയ ശേഷം കൈക്ക് ഒടിവുണ്ടെന്നതിനാല്‍ ഓര്‍ത്തോ സര്‍ജനെ കാണാന്‍ റഫര്‍ ചെയ്തിരുന്നു. ഞായറാഴ്ച വൈകിട്ട് ചര്‍ദ്ദിയെ തുടര്‍ന്നു വീണ്ടും താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി. അഡ്മിറ്റു ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ തളര്‍ന്നു വീഴുകയും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണപെടുകയായിരുന്നു. ആവശ്യമായ ചികിത്സ ലഭിക്കാതിരുന്നതും ഓക്‌സിജന്‍ നല്‍കാതിരുന്നതുമാണു മരണകാരണമെന്നാണു ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് ബന്ധുക്കളെ സന്ദര്‍ശിച്ച വെല്‍ഫയര്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപെട്ടു.
മെഡിക്കല്‍ ഓഫിസര്‍ക്കു പരാതി നല്‍കിയതായും ഇവര്‍ പറഞ്ഞു. എന്നാല്‍ ശനിയാഴ്ച കൈക്ക് പരുക്കേറ്റ യുവാവിനോടു തലയ്ക്കു പരുക്കുണ്ടെന്നും മെഡിക്കല്‍ കോളജില്‍ വിദ്ഗ്ധ ചികിത്സ തേടണമെന്നും പറഞ്ഞു റഫര്‍ ചെയ്തിരുന്നതാണ്. പക്ഷെ മെഡിക്കല്‍ കോളജിലേക്കു പോകാതെ സ്വകാര്യ ഡോക്ടറെ കണ്ട് കൈക്ക് പ്ലാസ്റ്ററിടുകയും മരുന്നു വാങ്ങുകയും ചെയ്തു. ഈ മരുന്നുകള്‍ കൃത്യമായി കഴിച്ചിരുന്നില്ലെന്നും പിന്നീട് വൈകിട്ട് ആശുപത്രിയിലെത്തിയപ്പോള്‍ പരിശോധനക്കായി അഡ്മിറ്റ് ചെയ്യുകയുമായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ ഡോക്ടമാര്‍ക്കു വീഴ്ച പറ്റിയതായി കരുതുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇതു സംമ്പന്ധിച്ച് കൂടുതല്‍ വ്യക്തമാക്കാനാകൂ എന്നു സൂപ്രണ്ട് താജ്‌പോള്‍ പനക്കല്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  2 months ago
No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  2 months ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  2 months ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  2 months ago