HOME
DETAILS

'കലക്ടര്‍ ബ്രോ'യ്ക്ക് പണികിട്ടി; സര്‍ക്കാര്‍ വാഹനം സ്വകാര്യാവശ്യത്തിന് ഉപയോഗിച്ചതിന് 25.73 ലക്ഷം തിരിച്ചടക്കണം

  
backup
November 07 2018 | 14:11 PM

546546546453123123

കോഴിക്കോട്: സര്‍ക്കാര്‍ വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിച്ചതിന് മുന്‍ കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്തില്‍ (കലക്ടര്‍ ബ്രോ) നിന്നും 25.73 ലക്ഷം രൂപ ഈടാക്കാന്‍ നിര്‍ദ്ദേശം. റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം നടത്തിയ ധനകാര്യ വകുപ്പ് ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ വിഭാഗം അഡീഷണല്‍ സെക്രട്ടറി എസ് അനില്‍ കുമാര്‍ പ്രശാന്തില്‍ നിന്നും 25,73,385 രൂപ പിഴയായി ഈടാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

ഇപ്പോള്‍ കേന്ദ്ര സര്‍വിസിലുള്ള പ്രശാന്ത് 2015 ല്‍ കോഴിക്കോട് കലക്ടറായിരിക്കെ ചട്ടവിരുദ്ധമായി വാഹനങ്ങള്‍ വാങ്ങുകയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്‌തെന്ന മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റെ് കെ.എം ബഷീറിന്റെ പരാതിയിലാണ് നടപടി.

റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് 2 ബെലോറോ വാഹനങ്ങള്‍ വാങ്ങാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇതിന് പകരമായി ഫോര്‍ഡ് ആസ്പിയര്‍ വാഹനങ്ങള്‍ വാങ്ങിയ എന്‍ പ്രശാന്തിന്റെ നടപടി തെറ്റാണെന്ന് ധനകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഒപ്പം വാഹനങ്ങള്‍ താലൂക്ക് തല മണല്‍ സ്‌ക്വാഡുകള്‍ക്ക് നല്‍കാതെ ക്യാംപ് ഓഫിസില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത് ദുരൂഹമാണെന്നുമാണ് ധനകാര്യ പരിശോധന വിഭാഗത്തിന്റെ പ്രധാന കണ്ടെത്തല്‍. മാത്രമല്ല വിവാദമായതോടെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതായി വ്യക്തമാക്കി 82,680 രൂപ പ്രശാന്ത് റിവര്‍ മാനേജ്‌മെന്റ് ഫണ്ടിലേക്ക് അടച്ചിരുന്നു.

ഇത്തരത്തില്‍ വാഹനം വാങ്ങിയതിലും ഉപയോഗിച്ചതിലുമൊക്കെ സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാക്കിയതായി അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ക്കാരിന് നഷ്ടം വന്ന തുകയും ഇതിനുള്ള പിഴയുമാണ് 25.73 ലക്ഷം രൂപ തിരിച്ചടപ്പിക്കാന്‍ ഇക്കഴിഞ്ഞ മാസം 10നാണ് ധനകാര്യ വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചത്.

ധനകാര്യ വകുപ്പിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതായാണ് അറിയുന്നതെന്ന് പരാതിക്കാരനായ കെ.എം ബഷീര്‍ പറഞ്ഞു. എന്നാല്‍ തുക തിരിച്ചുപിടിക്കാനുള്ള നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago