HOME
DETAILS

യമനിൽ പോരാട്ടം കനക്കുന്നു; ഇരുന്നൂറിലധികം വിമതർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ 

  
backup
November 07 2018 | 16:11 PM

46454564561231313
റിയാദ്: സംഘർഷം രൂക്ഷമായ യമനിൽ സ്ഥിഗതികൾ അതീവ ഗുരുതരമാകുന്നതായി റിപ്പോർട്ട്. വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമനിലെ അവശേഷിക്കുന്ന സ്ഥലങ്ങൾ പിടിച്ചെടുക്കാനായി ഔദ്യോഗിക സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേന ശക്തമായ മുന്നേറ്റമാണ് നടത്തുന്നതെന്നാണ് കണക്കുകൾ. ഇതിനകം ഹുദൈദയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന ആക്രമണങ്ങളിൽ ഇരുനൂറോളം വിമതർ കൊല്ലപ്പെട്ടതായാണ് വിവരം.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 120 പേരാണ് കൊല്ലപ്പെട്ടത്. ഈ മാസം ഇരു വിഭാഗവും തമ്മിൽ വെടിനിർത്തൽ കരാറിലേർപ്പെടാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തു വന്ന ശേഷമാണു പോരാട്ടം രൂക്ഷമായത്. യമൻ, അറബ് സഖ്യ സേന അംഗങ്ങൾക്കും പരിക്കുകളും നാശ നഷ്ടങ്ങളും  ഉണ്ടായിട്ടുണ്ട്.പോരാട്ടം രൂക്ഷമായതിനെ തുടർന്ന് ഗത്യന്തരമില്ലാതെ സാധാരണക്കാർ മേഖലയിൽ നിന്നും പാലായനം ചെയ്യുന്നതായാണ് വിവരം. 
 
രാജയത്തെ പ്രധാന തുറമുഖമാണ് ഹുദൈദ. ഇതിനാൽ തന്നെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖം കീഴടക്കാനായാൽ അത് യമൻ സർക്കാരിന്റെയും പിന്തണക്കുന്ന സഊദി യുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയുടെയും നിർണ്ണായക വിജയമായിരിക്കും. ഹൂഥികൾക്ക് ആയുധങ്ങളും മറ്റു വസ്‌തുക്കളും എത്തുന്നത് ഈ തുറമുഖം വഴിയാണ്.
 
ഹുദൈദ തുറമുഖത്തിന് നാല് മീറ്റർ അകലെ വരെ സർക്കാർ സൈന്യത്തിന് ഏതാണ്  കഴിഞ്ഞിട്ടുണ്ട്. വ്യാപകമായി മൈനുകൾ പാകിയതിനെ തുടർന്ന് തുടർന്നുള്ള മുന്നേറ്റം ഔദ്യോഗിക സർക്കാരിന് മുന്നിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കര മാർഗ്ഗം മുന്നേറ്റം നടത്തുന്ന യമൻ സൈന്യത്തിന് വ്യോമാക്രമണ അകമ്പടിയാണ് സഊദി നേതൃത്വത്തിലുള്ള സഖ്യ സേന നടത്തുന്നത്. യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ കൊണ്ട് വരാനും യു എൻ നേതൃത്വത്തിൽ ഈ മാസം ഇരു വിഭാഗത്തെയും ഉൾപ്പെടുത്തി കരാർ പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമമാണ് നടന്നു വരുന്നത്. 
 
 
 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബുള്ളറ്റ് ലേഡി' വീണ്ടും പിടിയിൽ; കരുതൽ തടങ്കലിലെടുത്ത് എക്സൈസ്

crime
  •  9 days ago
No Image

യുഎഇ മന്ത്രിസഭയിൽ പുതിയ രണ്ട് സഹമന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയതായി വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം

uae
  •  9 days ago
No Image

എസ്‌ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം; ആർഎസ്എസ് പ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ്

Kerala
  •  9 days ago
No Image

സ്‌കൈ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ ജോണ്‍ ദുബൈയില്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

uae
  •  9 days ago
No Image

നേപ്പാൾ പ്രക്ഷോഭം; സൈനിക മേധാവി കൈയൊഴിഞ്ഞു പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് കെ.പി.ശർമ ഒലി

International
  •  9 days ago
No Image

ലൈംഗിക അതിക്രമ കേസ്: റാപ്പർ വേടന് ജാമ്യം; മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് നടപടി

Kerala
  •  9 days ago
No Image

ജനവാസമേഖലയിൽ ഇറങ്ങി പരസ്പരം ഏറ്റുമുട്ടി കടുവയും പുലിയും; ഭീതിയിൽ നാട്ടുകാർ

Kerala
  •  9 days ago
No Image

ബഹ്റൈനും സഊദി അറേബ്യയും തമ്മിൽ പുതിയ ഫെറി സർവിസ്; പ്രഖ്യാപനം ജിദ്ദയിൽ നടന്ന മാരിടൈം ഇൻഡസ്ട്രീസ് സസ്റ്റൈനബിലിറ്റി കോൺഫറൻസിൽ

Saudi-arabia
  •  9 days ago
No Image

കണ്ടുകെട്ടിയ വാഹനങ്ങൾ അടുത്ത ആഴ്ച ലേലം ചെയ്യും: ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  9 days ago
No Image

പാനൂർ ബോംബ് സ്ഫോടന കേസ്: പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഐഎം; വിവാദം ശക്തം

Kerala
  •  9 days ago