HOME
DETAILS
MAL
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ ബി.ജെ.പി എം.പി പുഴയില്‍ വീണു
backup
October 03 2019 | 16:10 PM
പാട്‌ന: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ രാം കൃപാല്‍ യാദവ് പുഴയില്‍ വീണു. പാട്‌നയിലെ അദ്ദേഹത്തിന്റെ ലോക്‌സഭാ മണ്ഡലമായ പാടലീപുത്രയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
https://twitter.com/i/status/1179479287272898561ദാര്‍ദ നദിക്കു കുറുകേ ചങ്ങാടത്തില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം സഞ്ചരിക്കവേ ചങ്ങാടം മറയുകയായിരുന്നു. ഉടന്‍ തന്നെ കരയിലുണ്ടായിരുന്ന നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി എം.പിയെ കരക്കെത്തിച്ചു. അല്‍പസമയം ബോധരഹിതനായതൊഴിച്ചാല്‍ കാര്യമായ പരുക്കൊന്നുമില്ലാതെ എം.പി രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."