കര്‍ണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പ് ഫലം 2019ലും ആവര്‍ത്തിക്കും: ഇ.ടി മുഹമ്മദ് ബഷീര്‍
മാവൂര്‍: കര്‍ണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പ് ഫലം 2019ലെ പൊതുതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. രാജ്യത്ത് ഏത് മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും അവകാശം നല്‍കുന്ന ഇന്ത്യന്‍ ഭരണ ഘടനയുടെ 25ാം വകുപ്പ് രാജ്യത്തിന്റെ ആത്മാവാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെപ്പോലെ ബഹുസ്വരതയുള്ള രാജ്യം ലോകത്തില്ല. നൂറ് കൂട്ടം ജാതകളും മതങ്ങളും ഭരണ ഘടന അംഗീകരിച്ച 15ഓളം ഭാഷകളും ഉണ്ടായിട്ടും ഒരൊറ്റരാജ്യമായി ഇന്ത്യയെ നിലനിര്‍ത്തുന്നത് നമ്മുടെ ഭരണ ഘടനയുടെ ശക്തികൊണ്ടാണ്. ഇതിനെതിരേ ഏത് കൈയ്യേറ്റങ്ങളേയും ലീഗ് എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്്‌ലീം യൂത്ത് ലീഗ് യുവജന യാത്രയുടെ മുന്നോടിയായി മാവൂര്‍ പഞ്ചായത്ത് മുസ്്്‌ലിം യൂത്ത് ലീഗ് നടത്തിയ പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു അദ്ദേഹം. യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഹബീബ് ചെറൂപ്പ അധ്യക്ഷനായി. ഉസ്മാന്‍ താമരത്ത് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ സംബന്ധിച്ചു. ഊര്‍ക്കടവില്‍ മണ്ണിടിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ചെറൂപ്പ ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ധീവിനെ ഉപഹാരം നല്‍കി അനുമോദിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എന്‍.പി അഹമ്മദ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ചിറ്റടി അഹമ്മദ്കുട്ടി ഹാജി, വി.കെ റസാഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഉസ്മാന്‍, ഒ.എം നൗഷാദ്, ലത്തീഫ്, സി.ടി ശരീഫ്, ശാക്കിര്‍ പാറയില്‍, ഉമ്മര്‍കുട്ടി , പദയാത്ര ജാഥാ ക്യാപ്റ്റന്‍ യു.എ ഗഫൂര്‍, വൈസ് ക്യാപ്റ്റന്‍ പി.പി സലാം, ബഷീര്‍ കല്‍പ്പള്ളി, അബ്ദു റാസിഖ് മുക്കില്‍, ഷമീം ഊര്‍ക്കടവ്, ഫസല്‍ മുഴാപാലം എന്നിവര്‍ സംബന്ധിച്ചു. കെ.എം മുര്‍ത്താസ് സ്വാഗതവും ജംഷാദ് ബാവ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."