തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം; ശില്‍പശാല സംഘടിപ്പിച്ചു
കോഴിക്കോട്: പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന ശില്‍പശാല ജില്ലാ കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്തു.
ജില്ലയില്‍ 500ല്‍ അധികം വീടുകളാണ് പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നത്. പ്രളയാനന്തര ഭവന നിര്‍മാണ ധനസഹായത്തിന് അനര്‍ഹര്‍ക്ക് സേവനം ലഭ്യമാക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. സാധ്യത ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്ത അര്‍ഹരുടെ വിവരങ്ങള്‍ പരിശോധിച്ച് പരിഗണിക്കും. വീടുകള്‍ പുതുക്കി പണിയുന്നതിനായി വിവിധ ഭവനിര്‍മാണ രീതികള്‍ ശില്‍പശാലയില്‍ പരിചയപ്പെുടുത്തി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ റവന്യൂവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് തകര്‍ന്ന വീടുകളുടെ സാധ്യത ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ച്ചര്‍, എന്‍.ഐ.ടി, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി, റീജ്യനല്‍ ടൗണ്‍ പ്ലാനിങ് എന്നിവര്‍ ചേര്‍ന്ന് സുരക്ഷിതവും ദുരന്തപ്രതിരോധ ശേഷിയുമുള്ള ഭവനിര്‍മാണ രീതികള്‍ പരിചയപ്പെടുത്തി. ശാസ്ത്രീയവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ നിര്‍മാണ രീതികളും സാമഗ്രികളും ഉപയോഗിച്ചുള്ള നിര്‍മാണ രീതിയാണ് പരിചയപ്പെടുത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) എന്‍. റംല, ജില്ലാ ടൗണ്‍ പ്ലാനര്‍ അബ്ദുള്‍ മാലിക്, ഡോ. ഷിന്റോ പോള്‍ (യു.എല്‍.സി.സി.എസ്) എന്‍.ഐ.ടി സിവില്‍ എഞ്ചിനീയറിംഗ് എച്ച്.ഒ.ഡി ജെ. സുധാ കുമാര്‍, റീ ബില്‍ഡ് കേരള സ്റ്റേറ്റ് അംഗം റെസി ജോര്‍ജ്ജ്, ഐ.ഐ.എം പ്രതിനിധി പ്രശാന്ത്, റെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് വിജയകുമാര്‍, ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ദുരന്തമേഖലയില്‍ വിശദ പഠനം നടത്തി തയ്യാറാക്കിയ ഭൂപടങ്ങളുടെയും ബദല്‍ നിര്‍മാണ രീതികളുടെയും പ്രദര്‍ശനവും ശില്‍പശാലയുടെ ഭാഗമായി സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."