ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമില്ല: കെ.സി വേണുഗോപാല്‍
കരുനാഗപ്പള്ളി: ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യം ഇല്ലായെന്നും മനുഷ്യന് കന്നുകാലികളുടെ വില പോലും കല്‍പ്പിക്കാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍ എം.പി. വവ്വാക്കാവ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ാമിക് കള്‍ച്ചറല്‍ അസോസിയേഷന്റെ പന്ത്രണ്ടാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യരെ എങ്ങിനെഭിന്നിപ്പിക്കാന് കഴിയുമെന്നും അടുക്കളയിലെ ആഹാരശീലങ്ങളെ വരെ എതിര്‍ക്കുകയാണ് സംഘപരിവാര്‍ സംഘടനകളെന്നും അദ്ദേഹം പറഞ്ഞു, എ മുഹമ്മദ് മുസ്തഫ മീനത്തേരില്‍ അധ്യക്ഷനായി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് ഹജ്ജ് കമ്മിറ്റി ചെയര്മാന് പുരസ്കാരം സമ്മാനിച്ചു. ചികിത്സാ സഹായ വിതരണം കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷന് ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് നിര്‍വ്വഹിച്ചു. അബ്ദുല്‍ സലാം മൗലവി, കെ ഷറഫുദ്ദീന്, നിബ്രാസ്, എം ഇബ്രാഹിം കുട്ടി, അനില്‍ എസ്. കല്ലേലിഭാഗം, ഹാരീസ് മൗലവി, അലാവുദ്ദീന്‍ കരൂകുന്നേല്‍, സുല്‍ത്താന്‍ പിള്ള, എ ഇസ്മയില്‍ കുഞ്ഞ്, ടി സബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."