അന്നമനടയിലെ ശൗചാലയം കാട് പിടിച്ച് കിടക്കുന്നു
അന്നമനട: പഞ്ചായത്ത് ബസ് സ്റ്റാന്റിനകത്തെ ശൗചാലയം ശുചിത്വം തേടുന്നു. കംഫര്‍ട്ട് സ്റ്റേഷന്റെ മുന്‍വശമാകെ പുല്ലും കാടും നിറഞ്ഞ അവസ്ഥയിലാണ്.
ഒരു വശത്താകെ കാട് പിടിച്ച് കിടക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് പണ്ടെന്നോ നിര്‍മാണാവശ്യങ്ങള്‍ക്കായി ഇറക്കിയിട്ടിരിക്കുന്ന മെറ്റല്‍ കൂനയാണ്. ശുചിമുറിയുടെ അകത്തും പുറത്തും പൈപ്പുകള്‍ പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്.ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ മൂക്കിന് താഴെയുള്ള ഇവിടം കാട് കയറി മാസങ്ങളായിട്ടും ബന്ധപ്പെട്ടവരൊന്നും ഇതൊന്നും കണ്ടുമില്ല കേട്ടുമില്ല എന്ന ഭാവത്തിലാണ്. പുല്ലിലും കുറ്റിക്കാട്ടിലും ഉഗ്ര വിഷമുള്ള ഇഴജന്തുക്കള്‍ വരെ കയറിയിരിക്കാന്‍ സാധ്യത ഏറെയാണ്.
ഇത്തരം ഭയത്താലും കാടും പടലും പടര്‍ന്ന് പിടിച്ചതിനാലും മൂത്രശങ്ക എത്രയുണ്ടായാലും സ്ത്രീകളും കുട്ടികളും ഇങ്ങോട്ടടുക്കാത്ത സാഹചര്യമാണ്. ഭൂരിഭാഗം പുരുഷന്‍മാരുടെ അവസ്ഥയും സമാനമാണ്. കംഫര്‍ട്ട് സ്റ്റേഷന്റെ ചുമരില്‍ ശുചിത്വ മിഷനെ കുറച്ച് ശുചിത്വ കാര്യങ്ങള്‍ എഴുതി പിടിപ്പിച്ചതിന്റെ തൊട്ടു താഴെയാണിതെന്നതാണിക്കാരത്തിലെ ഏറ്റവും വലിയ വിരോധാഭാസം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."