കെ.എസ്.ആര്.ടി.സി ബസുകള്‍ കട്ടപ്പുറത്ത്
തൊടുപുഴ: സ്പെയര്‍ പാര്‍ട്സും ജീവനക്കാരുടെ കുറവും മൂലം ജില്ലയില്‍ കെ.എസ്.ആര്.ടി.സി ബസുകളുടെ സര്‍വീസ് മുടക്കം പതിവാകുന്നു.
ഇതു മൂലം 30 സര്‍വീസുകളാണ് തൊടുപുഴ, മൂന്നാര്‍, കുമളി, കട്ടപ്പന ഡിപ്പോകളില്‍ അടിക്കടി മുടങ്ങുന്നത്. തൊടുപുഴ-എട്ട്, കുമളി-ഏഴ്, മൂന്നാര്‍-ആറ്, കട്ടപ്പന- 10 എന്നിങ്ങനെയാണ് കഴിഞ്ഞദിവസം കട്ടപ്പുറത്തായതിനെ തുടര്‍ന്ന് സര്‍വീസ് മുടക്കിയ ബസുകള്‍. കൂടാതെ സര്‍വീസിനിടെ തകരാറിലാകുന്ന ബസുകളുടെ എണ്ണവും വര്‍ധിക്കുകയാണ്.
ഓട്ടത്തിനിടെ കെ.എസ്.ആര്.ടി.സി ബസിന്റെ സ്റ്റിയറിംഗ് യാര്‍ഡ് ഊരിത്തെറിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
കഴിഞ്ഞ ദിവസം തൊടുപുഴയിലായിരുന്നു സംഭവം. ജീവനക്കാരുടെ അഭാവവും ചില ഡിപ്പോകളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഹൈറേഞ്ച് മേഖലകളിലും മറ്റും സര്‍വിസ് നടത്തുന്ന ബസുകള്‍ സ്പെയര്പാര്ട്സുകളില്ലാത്തിനാല് കട്ടപ്പുറത്ത് കയറ്റി ഇടേണ്ട സ്ഥിതിയാണ്.
ആലുവയില്‍നിന്നാണ് സ്പെയര്‍ പാര്‍ട്സുകള്‍ എത്തേണ്ടത്.
ഇതുമൂലം വലിയ വരുമാനഷ്ടവും കെഎസ്ആര്‍ടിസിക്ക് സംഭവിക്കുന്നുണ്ട്. മിക്ക ബസുകള്‍ക്കും എന്ജിന് തകരാര്‍ പതിവാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."