HOME
DETAILS

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഏപ്രിലോടെ പുതിയ വീട്

  
backup
November 08 2018 | 03:11 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa-2

കോഴിക്കോട്: ഈ മാസം 30നകം പ്രളയബാധിത പ്രദേശങ്ങളിലെ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിനുള്ള പ്ലാനിന് അംഗീകാരം നല്‍കും. അടുത്തവര്‍ഷം ഏപ്രില്‍ മാസത്തോടെ മുഴുവന്‍ വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 400-450 സ്‌ക്വയര്‍ഫീറ്റിലുള്ള വീടുകളാണു നഷ്ടപ്പെട്ടവര്‍ക്കായി നിര്‍മിച്ചുനല്‍കുക. സര്‍ക്കാര്‍ സഹായമായ നാലു ലക്ഷം രൂപ ഉപയോഗപ്പെടുത്തി സ്വന്തമായി വീട് നിര്‍മിക്കാന്‍ സാധിക്കുന്നവര്‍ ഇതുസംബന്ധിച്ച സമ്മതപത്രം ബന്ധപ്പെട്ട വില്ലേജ് ഓഫിസില്‍ സമര്‍പ്പിക്കണം. സര്‍ക്കാര്‍ പ്ലാന്‍ അനുസരിച്ച് വീട് ആവശ്യമുള്ളവര്‍ ഈ മാസം 14നകം വീടു പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സര്‍വേ സ്‌കെച്ച് വില്ലേജ് ഓഫിസില്‍ ഹാജരാക്കണം. ശേഷം 16ന് വടകര, കോഴിക്കോട് താലൂക്കിലും 17ന് താമരശ്ശേരി, കൊയിലാണ്ടി താലൂക്കിലും ആര്‍ക്കിടെക്ട്, എന്‍ജിനീയര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അതതു താലൂക്കിലെ അപേക്ഷകര്‍ക്കൊപ്പം ചര്‍ച്ച നടത്തും. അപേക്ഷകര്‍ സര്‍വേ സ്‌കെച്ചിന്റെ പകര്‍പ്പ് കൈവശം കരുതണം.
ഈ മാസം 29ന് വടകര, കോഴിക്കോട് താലൂക്കിലും 30ന് കൊയിലാണ്ടി, താമരശ്ശേരി താലൂക്കിലും നടക്കുന്ന അദാലത്ത് വഴി പ്ലാനിനു അംഗീകാരം നല്‍കും. സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങളറിയാന്‍ അതത് തഹസില്‍ദാ (ഭൂരേഖ)രുമായി ബന്ധപ്പെടണം.
75 ശതമാനവും അതിനുമേലെയും നാശമുണ്ടായ വീടുകളെ പൂര്‍ണമായി തകര്‍ന്ന വീടുകളായി കണക്കാക്കി നല്‍കുന്ന പരമാവധി തുകയാണ് നാലു ലക്ഷം. കേന്ദ്ര വിഹിതത്തിനൊപ്പം മഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുളള വിഹിതം ചേര്‍ത്താണു നാലുലക്ഷം നല്‍കുന്നത്. വീടുകള്‍ക്കുണ്ടായ നാശനഷ്ടത്തിന്റെ അളവ് 14-75 ശതമാനത്തിനിടയില്‍ കണക്കാക്കി അഞ്ചു വിഭാഗങ്ങളായി തരംതിരിക്കും.15 ശതമാനം നാശം സംഭവിച്ച വീടുകള്‍ക്ക് പതിനായിരം രൂപയും 16 മുതല്‍ 29 ശതമാനം വരെ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 60,000 രൂപയും 30 മുതല്‍ 59 ശതമാനം വരെ നഷ്ടം സംഭവിച്ച വീടുകള്‍ക്ക് 1,25000 രൂപയും 60 മുതല്‍ 74 ശതമാനം വരെ നാശം സംഭവിച്ചവയ്ക്ക് 2.5 ലക്ഷവുമാണ് നല്‍കിവരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  10 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  18 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  31 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago