HOME
DETAILS

നിയമപാലകര്‍ക്കെതിരേ നിയമ യുദ്ധത്തിനൊരുങ്ങി ഗെയില്‍ ഇര

  
backup
November 08 2018 | 03:11 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%a8%e0%b4%bf%e0%b4%af

ആഷിഖ് അലി ഇബ്രാഹിം


മുക്കം: ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒരുവര്‍ഷം മുന്‍പ് കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തിയായ എരഞ്ഞിമാവിലും പരിസര പ്രദേശങ്ങളിലും അഴിഞ്ഞാടിയ പൊലിസ് അക്രമത്തില്‍ ക്രൂരമായി മര്‍ദനമേറ്റ യുവാവ് നീതിതേടി കോടതിയിലേക്ക്. വെസ്റ്റ് കൊടിയത്തൂര്‍ അമ്പലക്കണ്ടി മുഹമ്മദ് ഷെരീഫാണ് തനിക്കു നേരിട്ട ക്രൂരനടപടികളുടെ പേരില്‍ പൊലിസിനെതിരേ പോരാട്ടം നടത്തുന്നത്. അന്നു പൊലിസിന്റെ മര്‍ദനങ്ങള്‍ക്കിരയായ നിരവധിപേര്‍ നിയമ പോരാട്ടത്തിന്റെ വഴിയില്‍ നിന്ന് പിന്‍മാറിയെങ്കിലും നീതി ലഭിക്കുംവരെ പോരാടാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. 2017 നവംബര്‍ ഒന്നിന് എരഞ്ഞിമാവില്‍ ഗെയില്‍വിരുദ്ധ പ്രക്ഷോഭം നടത്തിയ സമരക്കാരെ ഓടിക്കുന്നതിനിടയില്‍ കല്ലായില്‍ വച്ചാണ് ഷെരീഫിനെ പൊലിസ് ക്രൂരമായി തല്ലിച്ചതച്ചത്. തന്റെ കൃഷിസ്ഥലത്തേക്ക് വരുമ്പോഴായിരുന്നു പൊലിസ് വളഞ്ഞിട്ട് അക്രമിച്ചതെന്നും പണവും മൊബൈല്‍ ഫോണും പൊലിസ് കവര്‍ന്നതായും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്ത് ഷെരീഫ് അടക്കമുള്ളവരെ മഞ്ചേരി ജയിലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജിനിടയില്‍ തലയ്ക്ക് സാരമായി പരുക്കേറ്റ ഷരീഫിനെ ആദ്യം ആശുപത്രിയിലെത്തിക്കാന്‍ പൊലിസ് തയാറായില്ല. പിന്നീട് ഗെയില്‍വിരുദ്ധ സമരസമിതി നേതാക്കള്‍ ഇടപെട്ടാണ് ചികിത്സ ലഭ്യമാക്കിയത്. തുടര്‍ന്ന് പൊലിസിനെ അക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് നിരവധി കേസുകളില്‍ ഉള്‍പ്പെടുത്തി റിമാന്‍ഡ് നീട്ടുകയായിരുന്നു. മഞ്ചേരി ജയിലില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ മുക്കം പൊലിസിന്റെ പരാതിയില്‍ വീണ്ടും റിമാന്‍ഡിലായി. ഇങ്ങനെ 20 ദിവസത്തോളം ജയിലില്‍ കിടന്ന ശേഷമാണ് നിരപരാധിയായ ഇദ്ദേഹം പുറത്തിറങ്ങിയത്. ഇതിനിടെ ഉപജീവന മാര്‍ഗമായിരുന്ന ബേക്കറി കടയും കൂള്‍ബാറും നഷ്ടത്തെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടി വന്നു. പൊലിസിന്റെ ക്രൂരതകള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലിസ് മേധാവിക്കും ഷെരീഫ് പരാതി നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതോടെ വാഴക്കാട് എസ്.ഐ വിജയരാജനും കണ്ടാലറിയാലുന്ന പൊലിസുകാര്‍ക്കുമെതിരേ പൊലിസ് കംപ്ലയിന്റ് അതോറിറ്റി, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കി. എന്നാല്‍ തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലടക്കം നിരവധി സിറ്റിങ്ങുകള്‍ നടത്തിയെങ്കിലും പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ കഴിയില്ലെന്ന വാദമാണു പൊലിസ് കംപ്ലയിന്റ് അതോറിറ്റി അടക്കമുള്ള കമ്മിഷനുകള്‍ ഉന്നയിച്ചത്.  ഇതോടെയാണു നീതിതേടി കോടതിയെ സമീപിക്കാന്‍ ഷെരീഫ് തീരുമാനിച്ചത്. പ്രക്ഷോഭത്തിന്റെ മറവില്‍ അഴിഞ്ഞാടിയ പൊലിസിനെതിരേ നടപടി ഉണ്ടാകുംവരെ നിയമപോരാട്ടം തുടരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂര്‍ യൂനിറ്റ് പ്രസിഡന്റ് ഷെരീഫ് വ്യക്തമാക്കി. ഗെയില്‍ വിരുദ്ധ സമരത്തെ ക്രൂരമായ അടിച്ചമര്‍ത്തിയ പൊലിസ് നടപടി ശക്തമായ വിമര്‍ശനത്തിനു വഴിവച്ചിരുന്നെങ്കിലും പൊലിസിനെതിരേ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago