HOME
DETAILS

കൂടത്തായിയിലെ കൊലപാതകങ്ങള്‍: ജോളിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

  
backup
October 04 2019 | 21:10 PM

koodathai-murder-case-issue12-05-10-201912312

 

താമരശ്ശേരി: കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളുമടക്കം ആറുപേര്‍ മരിച്ച സംഭവത്തി്ല്‍മുഖ്യപ്രതിയായി പൊലീസ് സംശയിക്കുന്ന ജോളി, ജല്ലറി ഉടമ മാത്യു, ജല്ലറിയിലെ ജീവനക്കാരനുമായ പ്രജ്കുമാര്‍ എന്നിവരെ അറസ്റ്റ ചെയ്തു.
കൊലപാതകമാണെന്ന് സൂചന ലഭിച്ചതോടെമരിച്ച റോയിയുടെ ഭാര്യ ജോളിയെയും ബന്ധു മാത്യുവിനെയും മാത്യുവിന്റെ രണ്ട് സഹായികളെയും ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഷാജുവും മാത്യുവും രണ്ടു ദിവസമായി കസ്റ്റഡിയില്‍ ഉണ്ടായിരുന്നെന്നാണ് സൂചന. ഇന്നു രാവിലെയാണ് ജോളിയെയും ജ്വല്ലറി ജീവനക്കാരനായ ബന്ധുവിനെയും കസ്റ്റഡിയില്‍ എടുത്തത്.ജോളിയുടെ രണ്ടാം ഭര്‍ത്താവിനെ രാവിലെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു. ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്.

https://www.youtube.com/watch?v=0aEpZB0OY2g&t=174s

കൊല്ലപ്പെട്ടവരുടെ ഉറ്റ ബന്ധുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.  കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ചിലര്‍ നിരീക്ഷണത്തിലാണ്. ഒരു പ്രാദേശിക നേതാവും ഇതില്‍ ഉള്‍പ്പെടും. കസ്റ്റഡിയിലെടുത്ത ജ്വല്ലറി ജീവനക്കാരന്‍ താമരശ്ശേരി സ്വദേശിയാണ്. ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തയാളാണ് ഇയാളെന്നാണ് സംശയിക്കുന്നത്. വൈകീട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കൂടുതല്‍ അറസ്റ്റുകളും ഉണ്ടായേക്കും.

ഇവരുടെ  അറസ്റ്റ്  ഉടന്‍ ഉണ്ടായേക്കും. ആറുപേരുടെയും മരണം പിണറായി കോലപാതകത്തിന് സമാനമെന്നാണ് പൊലിസ് നല്‍കുന്ന വിവരം. രണ്ടാമതു നടന്ന ചോദ്യം ചെയ്യലിലാണ് കുടുംബത്തിലുള്ള ചിലര്‍ കുറ്റസമ്മതം നടത്തിയെന്നാണ് പൊലിസ് നല്‍കുന്ന സൂചന. ഒന്നിലധികമാളുകള്‍ കുറ്റകൃത്യത്തിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. വ്യാജ വില്‍പത്രമുണ്ടാക്കിയ ആളുകളെയും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇവരും കുറ്റസമ്മതം നടത്തിയെന്നാണ് സൂചന.

ടോം തോമസിന്റെയും കുടുംബാഗങ്ങളുടെയും സ്വത്ത് തട്ടിയെടുക്കലായിരുന്നു പ്രധാന ലക്ഷ്യം. ഇത് ഉറപ്പിക്കുന്ന തെളിവുകള്‍ പൊലിസിന് ലഭിച്ചു.
പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീണായിരുന്നു മിക്കവരുടെയും മരണം.
ആറു പേരും മരിക്കുന്നതിനു തൊട്ടുമുന്‍പ് ആഹാരം കഴിച്ചിരുന്നതായി റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു. തുടര്‍ന്നാണ് കുഴഞ്ഞുവീണത്. ഭക്ഷണത്തിലൂടെ വിഷം അകത്തുചെന്നതാണോ മരണകാരണമെന്ന് പരിശോധിക്കാനാണ് കല്ലറകള്‍ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിച്ചത്. ഇതിന്റെ ഫൊറന്‍സിക് പരിശോധനാഫലം വരുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നും പൊലിസ് പറഞ്ഞു. മരണം നടന്ന ആറിടത്തും ഇവരുടെ ബന്ധുവായ ഒരേ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ട്.

ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ച ടോം തോമസിന്റെ മകന്‍ റോജോ ആണ് വര്‍ഷങ്ങളുടെ ഇടവേളയില്‍ നടന്ന മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയത്.
റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലാണ് ഇന്നലെ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി, കൂടത്തായി ലൂര്‍ദ് മാതാ പള്ളി എന്നിവിടങ്ങളിലെ കല്ലറകള്‍ തുറന്നു പരിശോധന നടത്തിയത്.

ഏറ്റവും അവസാനം മരിച്ച സിലിയുടെയും രണ്ടുവയസുള്ള കുഞ്ഞിന്റെയും കല്ലറകളാണ് ആദ്യം തുറന്നത്. പിന്നീട് കൂടത്തായി ലൂര്‍ദ് മാതാ പള്ളിയില്‍ നാലുപേരുടെ മൃതദേഹം സംസ്‌കരിച്ച രണ്ടുകല്ലറകളും തുറന്ന് മൃതദേഹങ്ങള്‍ പരിശോധിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് മേധാവി ഡോ.പ്രസന്നന്‍, ഡോ. സുജിത്ത്, ഡോ. രതീഷ്, ഡോ. ജിബിന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ( രണ്ട്), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്.

https://www.youtube.com/watch?v=gR6IXvhkH1s

 

2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടര്‍ന്ന് 2016ല്‍ സിലിയും മരിച്ചു. മരിച്ച റോയിയുടെ ഭാര്യയുടെ രണ്ടാം ഭര്‍ത്താവായിരുന്നു ഷാജു. ഷാജുവിന്റെ ആദ്യ ഭാര്യയായിരുന്നു സിലി.
ടോം തോമസിന്റെ സ്വത്തുക്കള്‍ വ്യാജ ഒസ്യത്തിന്റെ സഹായത്തോടെ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മരണം സംബന്ധിച്ച സംശയങ്ങള്‍ ഉണ്ടായത്. തുടര്‍ന്നാണ് അമേരിക്കയിലുള്ള ഇവരുടെ മകന്‍ റോജോ പരാതി നല്‍കിയത്. റോയിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ തന്നെ വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍ പൊലിസ് കൂടുതല്‍ അന്വേഷണം നടത്തിയിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago
No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു

Kerala
  •  2 months ago
No Image

എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കും

Kerala
  •  2 months ago
No Image

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം  ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  2 months ago
No Image

50,000 കണ്ടെയ്‌നർ നീക്കം, ട്രയൽ റൺ കാലത്തുതന്നെ വിഴിഞ്ഞത്തിന് നേട്ടം

Kerala
  •  2 months ago
No Image

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്; പൊളിക്കല്‍ ചെലവ് വഖ്ഫ് ബോര്‍ഡും പള്ളിക്കമ്മിറ്റിയും നിര്‍വഹിക്കണം

National
  •  2 months ago