നൂറ്റാണ്ടുകളുടെ കഥ പറയുന്ന ആനക്കര വായനശാല അനാഥമായി കിടക്കുന്നു
ആനക്കര: നൂറ്റാണ്ടുകളുടെ കഥ പറയുന്ന ആനക്കരവായന അനാഥമായി കിടക്കുന്നു. ബുക്കുകള്‍ സൂക്ഷിക്കുന്നതിന് വേണ്ടത്ര സൗകര്യമില്ലാത്തതും കൃത്യമായ രീതിയിലുളള പ്രവര്‍ത്തനം നടക്കാത്തും വായനശാലയിലേക്കെത്തുന്നവര്‍ വിരളമായി. ആനക്കരയിലെ ഗോവിന്ദ കൃഷ്ണാലയം വായനശാലയുടെ ഇന്നത്തെ അവസ്ഥയാണിത്.
വൈക്കിട്ട് ആറ് മണിയോടെ വായനശാലയുടെ പുറത്തെ വരാന്തയില്‍ 65 വയസിന് മുകളിലുളള മൂന്നോ നാലോ പേര്‍ ഇരുന്ന് നാട്ടുവര്‍ത്തമാനം പറയുന്നതാണ് ഇവിടെ വരുന്നവര്‍ക്ക് കാണാന്‍ കഴിയുക.
വായന ദിനത്തിന്റെ തലേ ദിവസം 5.10 കഴിഞ്ഞിട്ടു പോലും ഈ വായനശാല തുറന്നിട്ടില്ല. വായനശാല രണ്ട് നേരം തുറക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് ആര്‍ക്ക് വേണ്ടിയാണന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. വായനശാലയില്‍ ജനകീയ ഇടപെടലുകള്‍ ഇല്ലാത്തതും പുതിയ അംഗങ്ങളെ ചേര്‍ക്കാനുളള ശ്രമങ്ങള്‍ നടക്കാത്തും വായനശാലയുടെ മുരടിപ്പിന് മുഖ്യകാരണമായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വായനശാലയിലേക്ക് ടി.വി അനുവദിച്ചെങ്കിലും വര്‍ക്കും ചെയ്യുന്നുണ്ടോ എന്ന് നോക്കിയ ശേഷം പെട്ടിയില്‍ വെച്ചിരിക്കുകയാണ്. മാസം 150 രൂപ കേബിള്‍ വാടക കൊടുക്കാന്‍ കഴിയാത്തതാണ് പെട്ടിയില്‍ വെയ്ക്കാന്‍ കാരണമെന്ന് പറയുന്നത്.
പഴയ തലമുറയിലുളള വരും ഇവിടെ പേരിന് പോലും വായനശാലയില്‍ എത്താത്തവരുമാണ് ഇവിടെ മെമ്പര്‍മാര്‍. വായനശാലയുടെ നേത്യത്വത്തില്‍ ഇപ്പോള്‍ പേരിന് പോലും ഒരു പ്രവര്‍ത്തനവും നടക്കുന്നുമില്ല. ന്യൂജനറേഷനില്‍പ്പെട്ടവര്‍ വായനശാലയില്‍ അംഗമല്ലന്നുളളതും ഇതിന്റെ മുരടിപ്പിന് കാരണമായി.
ഇപ്പോഴും ആനക്കര അങ്ങാടിയിലെ പഴയ കെട്ടിടത്തില്‍തന്നെയാണ് വായനശാല പ്രവര്‍ത്തിക്കുന്നത്. മാറോല പിടിച്ചു പൊടിയുമായി അലക്ഷ്യമായാണ് ഇവിടെ ബുക്കുകകള്‍ സൂക്ഷിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചെറിയകുട്ടികള്‍ മുതല്‍ 75 വയസുവരെയുളളവര്‍ ഇവിടത്തെ വായനക്കാരായിരുന്നു.
കേരള ചരിത്രത്തില്‍ തന്നെ ഇത്രയും പഴയ പുസ്തകശേഖരമുളള മറ്റൊരുവായനശാലയുണ്ടാവില്ല. അര അണയുടെ പുസ്തകം മുതല്‍ ഇപ്പോള്‍ പുറത്തിറങ്ങിയ പുതിയ പുസ്തകങ്ങള്‍ വരെ ഇവിടെയുണ്ട്. 77 കൊല്ലത്തോളം പഴക്കമുളള ഈ വായനശാല പ്രമുഖനായിരുന്ന ആനക്കര വടക്കത്ത് കുട്ടികൃഷ്ണമേനോന്‍ പെരുമ്പിലാവില്‍ ഗോവിന്ദമേനോന്‍, ആനക്കര വടക്കത്ത് കൃഷ്ണമേനോന്‍ എന്നിവരുടെ ഓര്‍മക്ക് 1940 മെയ് 9ന് വടക്കത്തെ അമ്മുഅമ്മയാല്‍ തുറക്കപ്പെട്ടതാണ്.
കുട്ടികൃഷ്ണമേനോന്റെ് എന്റ ജപ്പാന്‍ യാത്ര വിവരണം എന്ന പുസ്തകംവും ഇവിടെയുണ്ട്. ഇന്ത്യയിലും വിദേശത്തുമായി പടര്‍ന്ന് പന്തലിച്ചുകിടക്കുന്ന ആനക്കര വടക്കത്തെ തറവാട്ടിലുളളവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നു കൊണ്ടു വന്ന ഇംഗ്ലീഷ് പുസ്തകങ്ങള്‍, മലയാള വിവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഈ വായനശാലയിലുണ്ട്.
ആനക്കരക്കാരുടെ വായന നിലനിര്‍ത്താനും ടി.ടി.സി വിദ്യാര്‍ഥികളടക്കം ഇവിടത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വായിച്ചു പഠിക്കാനും അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുനയിക്കാനും വേണ്ടി ആനക്കര വടക്കത്ത് തറവാട്ടുകാര്‍ ആനക്കര സെന്ററില്‍ സ്വന്തം സ്ഥലത്ത് വായനശാല നിര്‍മിച്ചു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."