HOME
DETAILS

ആക്കുളം മയക്കുമരുന്ന് താവളം

  
backup
November 08 2018 | 05:11 AM

%e0%b4%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%be

കഴക്കൂട്ടം: വേളി ടൂറിസ്റ്റ് വില്ലേജില്‍ നിന്നും ആക്കുളം വിനോദ സഞ്ചാര കേന്ദ്രത്തിനെ ബന്ധിപ്പിക്കുന്ന നടപ്പാതക്കടുത്ത പ്രദേശങ്ങള്‍ മയക്ക് മരുന്ന് ഉപഭോക്താക്കളുടെ താവളമാകുന്നു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സംഘങ്ങളും സാമ്പത്തിക ഭദ്രതയുള്ള കുടുബങ്ങളിലുള്ള യുവാക്കളടങ്ങുന്ന ഗ്രൂപ്പുകളുമാണ് മയക്ക് മരുന്ന് ഉപയോഗിക്കുന്നതിനായി ഇവിടെ എത്തുന്നത്. ചില ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ വരെ സംഘത്തിലുണ്ടാകുമെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. കഞ്ചാവ് ,വിവിധയിനം മയക്ക് മരുന്നു ശ്യ ഗുളികകള്‍, ഒപ്പം മയക്ക് മരുന്ന് കുത്തിവെക്കുന്ന രീതി വരെ ഈ പ്രദേശത്ത് വ്യാപകമെന്നാണ് ദൃസാക്ഷികള്‍ നല്‍കുന്ന വിവരം. വേളിയില്‍ നിന്നും തുടങ്ങി ആക്കുളം പാലം എത്തുന്നതിന് മുന്‍പ് അവസാനിച്ചിട്ടുള്ള നടപ്പാതയുടെ ഇടത് വഷം കായലും വലത് വഷം കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങളുമാണ്.
ആക്കുളം ഭാഗത്ത് നിന്നും ഈ പാതയില്‍ പ്രവേഷിക്കാന്‍ കഴിയില്ല.എന്നാല്‍ വേളിയില്‍ നിന്നും കിലോമീറ്റര്‍ വരെ ഈ പാത വഴി സഞ്ചരിക്കാന്‍ കഴിയും. രാവിലെ തന്നെ ആഡംബര കാറുകളിലും മുന്തിയ ഇനം ഇരുചക്രവാഹനങ്ങളിലുമെത്തുന്ന സംഘങ്ങള്‍ വാഹനങ്ങള്‍ വേളി പ്രദേശത്തെ ശ്രദ്ധിക്കപെടാത്തയിടങ്ങളില്‍ പാര്‍ക്ക് ചെയ്യ്ത ശേഷം കിലോമീറ്റര്‍ നടന്നാണ് നിശ്ചിത സ്ഥലത്ത് എത്തുന്നത്. ചെറിയ ചെറിയ സംഘങ്ങളായി എത്തുന്നവര്‍ക്ക് മറ്റ് സംഘങ്ങളുമായി വലിയ ബന്ധങ്ങളില്ലന്നാണ് അറിയാന്‍ കഴിഞ്ഞത്. സംസ്ഥാനത്തിനകത്തും പുറത്ത് നിന്നുമായി ദിവസവും ആയിരക്കണക്ക് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.ഇവരുടെ സുരക്ഷക്കായി അത്യാവിശ്യം പോലീസിനെയും ഇവിടെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇതിന് സമീപത്തായി താവളമടിച്ചിരിക്കുന്ന മയക്ക് മരുന്ന് ഉപയോഗ സംഘങ്ങളെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. സ്‌കൂളുകളിലും കോളേജുകളിലും പോകാനായി രാവിലെ വീട് വിട്ട് ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ എത്തുന്നത് വേളി ടൂറിസ്റ്റ് വില്ലേജിന്റെ ഭാഗമായ നടപ്പാതക്ക് സമീപത്തെ കാടുകല്‍ക്കുള്ളിലാണ്. പത്യേക വേഷത്തിലും രൂപത്തിലും രീതിയിലുമെത്തുന്ന സംഘങ്ങളെ സഹായിക്കുന്നതിനായി പ്രദേശവാസികളായ ചില സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അറിവ്.പോലീസിന് ഇവിടെ എത്തപെടാനാകില്ല എന്ന ഉറച്ച വിശ്വാസമാണ് ഇവര്‍ക്കുള്ളത്. ആ ഒരു ചിന്തയാണ് ഈ സംഘങ്ങളെ വീണ്ടും വീണ്ടും ഇവിടെ എത്തിക്കുന്നത്. ജില്ലയിലെ വിവിധ ഇഞ്ചിനിയറിങ് കോളേജുകളിലെ വിദ്യാര്‍ത്ഥികളും ഇവിടെ എത്തുന്ന ഗ്രൂപ്പുകളിലുണ്ട്. നാളുകളേറയായി ഈ പ്രദേശങ്ങള്‍ ഇക്കൂട്ടര്‍ കയ്യടക്കിയിട്ടും കേരള പോലീസിന്റെ നോട്ടം ഇന്നേവരേ ഇവിടേക്ക് എത്തിയിട്ടില്ല. പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗം ഇതിനകം ഈ പ്രദേശം കണ്ടെത്തിയെന്നാണ് വിവരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  14 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  14 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  14 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  14 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  14 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  14 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  14 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  14 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  14 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  14 days ago