HOME
DETAILS

ആയിരങ്ങളുടെ സാന്നിധ്യത്തില്‍ മഅദനിയുടെ ഉമ്മയെ ഖബറടക്കി

  
backup
November 08 2018 | 05:11 AM

%e0%b4%86%e0%b4%af%e0%b4%bf%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d

ശാസ്താംകോട്ട: ആയിരങ്ങളുടെ സാന്നിധ്യത്തില്‍ മദനിയുടെ ഉമ്മയെ കബറടക്കി. ഇന്നലെ മരണപ്പെട്ട പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ഉമ്മ അസ്മ ബീവിയുടെ ഖബറടക്കം ഇന്നലെ നടന്നു. രാവിലെ ഒമ്പതരയ്ക്ക് മദനിയുടെ കുടുംബവീടായ തോട്ടുവാല്‍ മന്‍സില്‍ നിന്നും വിലാപയാത്രയായി അന്‍വാര്‍ശേരിയിലെത്തി. തുടര്‍ന്ന് മയ്യത്ത് നമസ്‌കാരത്തിന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി നേതൃത്വം നല്‍കി. പ്രാര്‍ത്ഥനകള്‍ക്ക് കെ.പി അബൂബക്കര്‍ ഹസ്രത്ത്,തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി,കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി നേതൃത്വം നല്‍കി. സംസ്ഥാന ന്യൂനപക്ഷ കാര്യ മന്ത്രി കെ.ടി ജലീല്‍,എംപിമാരായ എന്‍,കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്,സോമപ്രസാദ്,എം.എല്‍.എമാരായ കോവൂര്‍ കുഞ്ഞുമോന്‍,ആര്‍ രാമചന്ദ്രന്‍,എന്‍ വിജയന്‍പിള്ള, പി.ടി.എ റഹീം, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എന്‍ ബാലഗോപാല്‍,കെ.പി.സി.സി സെക്രട്ടറി എ ഷാനവാസ് ഖാന്‍,ഡി.സി.സി പ്രസിഡണ്ട് ബിന്ദു കൃഷ്ണ, മുന്‍മന്ത്രി ഷിബു ബേബിജോണ്‍,മുന്‍ എം.എല്‍.എ എ യൂനുസ്‌കുഞ്ഞ്,യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.ആര്‍ മഹേഷ്,വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതാക്കളായ ഹമീദ് വാണിയമ്പലം, ഷെഫീക്ക്.റസാഖ് പാലേരി,തുടങ്ങിയവര്‍ കുടുംബവീടായ തോട്ടുവ മനസ്സിലെത്തി അദ്ദേഹത്തെ നേരില്‍ കണ്ട് അനുശോചനമറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,കെ.പി.സി.സി മുന്‍ പ്രസിഡണ്ട് വി.എം സുധീരന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു.
മരണാനന്തര ചടങ്ങുകള്‍ക്കും മറ്റും പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്,വര്‍ക്കല രാജ്,കെ അബ്ദുള്ള മുഹമ്മദ,് റജീബ്,സാബു കൊട്ടാരക്കര,മൈലക്കാട് മുജീബുറഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


മകന്റെ തിരിച്ചു വരവും കാത്തിരുന്ന മാതാവ് കനലെരിയുന്ന മനവുമായി അന്ത്യയാത്രയായി


നാസര്‍ മൈനാഗപ്പള്ളി


ശാസ്താംകോട്ട: ജയില്‍ മോചിതനായ മകന്റെ തിരിച്ചുവരവും കാത്തിരുന്ന ആ മാതാവ് കനലെരിയുന്ന മനവുമായി ഒടുവില്‍ അന്ത്യയാത്രയായി. തടവറയില്‍ കഴിയുമ്പോഴും അബ്ദുല്‍നാസര്‍ മഅ്ദനിക്ക് കൂട്ടായിരുന്നത് മാതാവിന്റെ പ്രാര്‍ത്ഥനയായിരുന്നു. ഭരണകൂട ഭീകരത കുടുംബത്തെ തകര്‍ത്ത് മകനെ പിടിച്ചു കൊണ്ടുപോയപ്പോഴും നിസഹായതയില്‍ നീറി പുകഞ്ഞാണ് അസുമാബീവി മാറാരോഗമായ കാന്‍സറിന് അടിമയായത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കിടക്കുമ്പോഴും മകനെക്കുറിച്ചു വ്യസനപ്പെടാത്ത ദിനങ്ങളില്ലായിരുന്നു ആ മാതാവിന്.
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനായി തിരികെ വന്ന സന്തോഷം മായും മുന്‍പ് ബംഗളുരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് മഅദനിയെ അറസ്റ്റ് ചെയ്തതാണ് മാതാപിതാക്കളെ മാറാരോഗകളാക്കിയത്. ബംഗളുരു സ്‌ഫോടനക്കേസില്‍ അറസ്റ്റ് ചെയ്ത് കൊണ്ടു പോകും മുന്‍പ് പിതാവ് പക്ഷാഘാത്താല്‍ തളര്‍ന്നുവീണു. കടുത്ത മാനസിക സമ്മര്‍ദ്ദത്താല്‍ തൊട്ടുപിന്നാലെ മാതാവിനും കരളിന് കാന്‍സര്‍ പിടിപ്പെട്ടു കിടപ്പിലായി. ഒന്നൊഴികെ മറ്റെല്ലാ പ്രാവശ്യവും മഅദനി ജാമ്യം തേടി കോടതിയെ സമിപിച്ചത് മാതാപിതാക്കളെ കാണാനായാരുന്നു.
ജാമ്യം കിട്ടിയപ്പോഴക്കെ ഓടിയെത്തിയതും മാതാപിതാക്കളുടെ അടുത്തേക്കായിരുന്നു. നാട്ടില്‍ എത്താന്‍ അവസരം ലഭിച്ചപ്പോഴൊക്കെയും മഅദനിക്ക് മാതാപിതാക്കളോടു സേനഹവും വാത്സല്യവും പങ്കുവെയ്ക്കാനായാതാണ് ഏറെ ആശ്വാസമായത്. വീണ്ടും ജ്യാമം ലഭിക്കാന്‍ അള്ളാഹു തുണയായി. കടുത്ത ഉപാധികളോടെ വിചാരണ കോടതി കഴിഞ്ഞ 30ന് നല്‍കിയ ജാമ്യ ഇളവില്‍ ഓടിയെത്തിയ മഅദനിയ്ക്ക് രോഗമൂര്‍ച്ചിച്ച് അശുപത്രിയില്‍ കഴിയുന്ന മാതാവിന്റെ അടുക്കല്‍ അവസാനം വരെ ഇരിക്കാന്‍ കഴിഞ്ഞത് അള്ളാഹു നല്‍കിയ അനുഗ്രമാണ്.
ഭരണകൂട ഭീകരത നിരന്തരം വേട്ടയാടിയപ്പോഴും തണലായി നിന്ന മാതൃവൃക്ഷം കടപുഴകി വീണത് മഅദനിയുടെ ഹൃദയത്തിന്റെ അടിത്തട്ടിലേക്കാണ്.പ്രസംഗത്തിന്റെ തീവ്രതയുടെ പേരില്‍ മഅദനിയല്ലാതെ ഭരണകൂട ഭീകരത പിന്‍തുടര്‍ന്നു വേട്ടയാടിയ ഒരു മതപണ്ഡിതനും ഇന്ത്യയില്‍ ഇല്ല. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒന്‍പതര വര്‍ഷമാണ് ജ്യാമം കിട്ടാതെ വിചാരണ തടവുകാരനായി ജയിലില്‍ കിടന്നത്. കുറ്റവിമുക്തനായി എത്തി അധികനാള്‍ കഴിയും മുന്‍പേ 2010 അഗസ്റ്റ് 17ന് ബംഗളുരു സ്‌ഫോടനക്കേസില്‍ അറസ്റ്റ് ചെയ്താണ് പരപ്പന അഗ്രഹാര ജയിലിടച്ചത്. മഅദനിയുടെ കേസും രാജീവ് ഗാന്ധി വധക്കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ട പേരറിവാളന്റെ കേസും തമ്മില്‍ സാമ്യമുണ്ട്.
ഒരു സി.ബി.ഐ ഓഫിസറുടെ പിടിവാശിയാണ് കൗമാരക്കാരനായ പേരറിവളെ പ്രതിചേര്‍ത്ത് ജീവപര്യന്ത്യം ശിക്ഷ വാങ്ങി കോടുത്തത്. ഇരുപത്തിയേഴ് വര്‍ഷത്തിനുശേഷം സുപ്രീം കോടതി അദ്ദേഹത്തെ ജയില്‍ മോചിതനാക്കി. മാതാവ് ജീവിച്ചിരിക്കുമ്പോള്‍ത്തന്നെയാണ് പേരറിവാളന്‍ ജയില്‍ മോചിതനായത്. മഅ്ദനിയുടെ മാതാവാകട്ടെ മകന്റെ തിരിച്ചു വരവ് കാണാനാകാതെയാണ് ദുഖം തളംകെട്ടിയ മനസുമായി ഈ ലോകത്തു നിന്ന് യാത്രയായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  32 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago