കാസര്‍കോട്ട് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം
പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോന്നിയിലേക്ക്
കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം. ഇതേത്തുടര്‍ന്ന് ജില്ലയിലെ നേതാക്കളടക്കമുള്ള പ്രവര്‍ത്തകര്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് വേണ്ടി പ്രവര്‍ത്തിക്കാനായി കോന്നിയിലേക്ക് പുറപ്പെട്ടു.
കഴിഞ്ഞ തവണ മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫിലെ പി.ബി അബ്ദുല്‍ റസാഖിനോട് ഏറ്റുമുട്ടിയിരുന്നത് കെ.സുരേന്ദ്രനായിരുന്നു. അബ്ദുല്‍ റസാഖ് മണ്ഡലം നിലനിര്‍ത്തിയതോടെ കള്ളവോട്ട് ആരോപണവുമായി സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കള്ളവോട്ട് തെളിയിക്കാന്‍ സുരേന്ദ്രന് സാധിച്ചിരുന്നില്ല. സുരേന്ദ്രന്‍ കോടതിയില്‍ നല്‍കിയ ലിസ്റ്റിലെ പല 'പരേത'രും ഹൈക്കോടതിയില്‍ നേരിട്ടെത്തിയതോടെ ആരോപണം പൊളിഞ്ഞു. അതിനിടയില്‍ പി.ബി അബ്ദുല്‍ റസാഖ് മരിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സുരേന്ദ്രനെ ഒഴിവാക്കി രവീശ തന്ത്രിയെ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാക്കിയതാണ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് കാരണം.
മംഗളൂരുവിലെ ആര്‍.എസ്.എസ് നേതൃത്വത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് രവീശ തന്ത്രിയെ മഞ്ചേശ്വരത്ത് മത്സരത്തിനിറക്കിയതെന്നാണ് സൂചന. ബി.ജെ.പി നേതൃത്വം മഞ്ചേശ്വരത്തിന് പുറമെ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലമാണ് കോന്നി. ഇതേതുടര്‍ന്നാണ് മഞ്ചേശ്വരത്തെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സംബന്ധിക്കാതെ സുരേന്ദ്രന്റെ മണ്ഡലത്തിലേക്ക് കാസര്‍കോട്ട് നിന്ന് സംഘ്പരിവാര്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പുറപ്പെട്ടത്. മംഗല്‍പാടി പഞ്ചായത്തിലെ പ്രവര്‍ത്തകര്‍ രവീശ തന്ത്രിക്ക് വേണ്ടി പ്രവര്‍ത്തിക്കില്ലെന്ന് ഇതിനകം തന്നെ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."