ജി.സുധാകരന്റെ 'പൂതന'പരാമര്‍ശം: നിന്ദ്യവും നീചവുമെന്ന് ഷാനിമോള്‍ ഉസ്മാന്‍
ജി.സുധാകരന്റെ പൂതന പരാമര്‍ശത്തിനെതിരേ അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍. അതീവ നിന്ദ്യവും നീചവുമാണ് സുധാകരന്റെ പ്രസ്താവനെയെന്ന് ഷാനിമോല്‍ ഉസ്മാന്‍ പറഞ്ഞു. അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍. സ്ത്രീകളെ അപമാനിക്കുകയാണ്. ഇതില്‍ ദുഃഖവും പ്രതിഷേധവുമുണ്ട്. ജനങ്ങള്‍ എല്ലാം കേള്‍ക്കുന്നുണ്ടെന്നും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് മന്ത്രി ജി സുധാകരന്റെ വിവാദ പ്രസ്താവന. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവന. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് ജയിക്കാന്‍ ശ്രമിക്കന്നതെന്നും ജി സുധാകരന്‍ ആരോപിച്ചിരുന്നു.
തൈക്കാട്ടുശേരിയിലെ ഒരു കുടുംബയോഗത്തില്‍ വച്ചായിരുന്നു ജി സൂധാകരന്റെ പ്രസ്താവന്. കഴിഞ്ഞ തവണ 38000 വോട്ടിന് തോറ്റപ്പോഴും സി ആര്‍ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്നും ആളുകളെ കൊണ്ടുവന്ന് കള്ള പ്രചരണം നടത്തുകയാണ്. അരൂരില്‍ വികസനമില്ലെന്നാണ് ഷാനിമോള്‍ ഉസ്മാന്‍ പറയുന്നത്. എങ്ങനെയാണ് ഷാനിമോള്‍ വികസനം കൊണ്ടുവരികയെന്നും സുധാകരന്‍ ചോദിച്ചിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ ഇന്ന് യുഡിഎഫ് ഉപവാസ സമരം നടത്തുന്നുണ്ട്. അരൂര്‍ നിയോജക മണ്ഡലം ഉപവരണാധികാരിക്ക് മുന്നിലാണ് സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉപവസിക്കുന്നത്.ജി സുധാകരനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."