തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി ഹനുമാന്‍ വേഷം കെട്ടി വോട്ടു തേടി; ദേശീയ പൗരത്വരജിസ്റ്റര്‍ ഭയന്ന് ഒടുവില്‍ അഭയം തേടിയത് ആത്മഹത്യയില്‍
കൊല്‍ക്കത്ത: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായി വേഷംകെട്ടി വോട്ടഭ്യര്‍ഥിച്ച് പ്രശസ്തനായ വ്യക്തിക്ക് ഒടുവില്‍ ദയനീയമായ അന്ത്യം. ബംഗാളിലെ ഹന്‍സ്ഖാലി സ്വദേശിയായ നിബാഷ് സര്‍ക്കാരാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ വന്നാല്‍ താനും ജനിച്ച നാട്ടില്‍ നിന്നും പോവേണ്ടി വരുമെന്ന ഭയത്താല്‍ ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ദേശീയ പൗരത്വ രജിസ്റ്റര്‍ ബംഗാളിലുള്‍പ്പെടെ രാജ്യത്തെല്ലായിടത്തും നടപ്പാക്കുമെന്നും എല്ലാ കുടിയേറ്റക്കാരെയും രാജ്യത്തിന് പുറത്താക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ആകെ പരിഭ്രമത്തിലായ നിബാഷ് വിഷം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ശക്തിനഗര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റാണാഘട്ട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി ജഗന്നാഥ സര്‍ക്കാരിനായി ഹനുമാന്റെ വേഷം കെട്ടി നിബാഷ് സജീവമായി പ്രചാരണം നടത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തു. നിബാഷ് ആര്‍ക്കുവേണ്ടിയാണോ പ്രവര്‍ത്തിച്ചത്, അവര്‍ തന്നെ മരണത്തിനും ഉത്തരവാദിയായതിനെതിരേ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."