ഇരുളടഞ്ഞ ജീവിതങ്ങളില്‍ വെളിച്ചം നല്‍കാന്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍
മണ്ണാര്‍ക്കാട്: നഗരത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന ഈശ്വരമണ്ണ ആദിവാസി കോളനിയില്‍ വെളിച്ചം എത്തിയ്ക്കാന്‍ ഒരുങ്ങുകയാണ് പാലക്കാട് എന്‍.എസ്. എസ് എന്‍ജിനിയറിങ്് കോളജ് വിദ്യാര്‍ഥികള്‍.
കോളജിലെ പവര്‍ ആന്‍ഡ് എനര്‍ജി സൊസൈറ്റി ചെയര്‍മാനും മൂന്നാംവര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്് വിദ്യാര്‍ഥിയുമായ ആര്‍. അഭിനവിന്റെ നേതൃത്വത്തിലാണ് കോളനിയിയെ വൈദ്യുതീകരിക്കുന്നത്.
നൊട്ടമല മുകളിലത്തെ വളവില്‍ നിന്ന് താഴേക്ക് ഒരു കിലോമീറ്റര്‍ ദുര്‍ഘട പാത സഞ്ചരിച്ചു വേണം കോളനിയില്‍ എത്താന്‍. വഴിയും വേണ്ടത്ര വെളിച്ചവുമില്ലാതെ ഒരുപാട് കാലമായി ദുരിതത്തില്‍ കഴിയുകയായിരിന്നു ഇവര്‍. കോളനിയില്‍ വൈദ്യുതി എത്തിയിട്ടുണ്ടെങ്കിലും മിക്കവീടുകളിലും വൈദ്യുതീകരിച്ചിട്ടില്ല. വയറിങ് നടത്തി വൈദ്യുതി കണക്ഷന്‍ എടുക്കുവാനുള്ള സാമ്പത്തികശേഷി ഇവരില്‍ പലര്‍ക്കും ഇല്ല. കോളനിയിലെ വിദ്യാര്‍ഥികളാവട്ടെ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തെയാണ് പഠനത്തിനായി ആശ്രയിക്കുന്നത്. കെ.എസ്.ഇ.ബി മണ്ണാര്‍ക്കാട് മുന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഡോ. പി. രാജന്‍, അസി. പ്രൊഫ.നിമിത എന്നിവരുടെ നിര്‍ദേശ പ്രകാരം ഐ.ഇ.ഇയുടെ ധനസഹായത്തോടെയാണ് 25അംഗ വിദ്യാര്‍ഥി സംഘം വൈദ്യുതീകരണം പൂര്‍ത്തിയാക്കുക.
വീടൊന്നിന് 100 വാട്ട് സോളാര്‍ പാനല്‍ സ്രോതസ്, മൂന്നു ഒന്‍പത് വാട്ട് എല്‍.ഇ.ഡി ബള്‍ബുകള്‍, 11 വാട്ട് ട്യൂബ്, ഫാന്‍ എന്നിങ്ങനെ ഈ പദ്ധതിയിലൂടെ ഇവര്‍ക്ക് ലഭിക്കും. ഇത്തരത്തില്‍ അഞ്ച് വീടുകളാണ് വൈദ്യുതീകരിക്കുന്നത്. കോളനിക്കാരുടെ നീണ്ടനാളത്തെ ആവശ്യമാണ് ഒരു കൂട്ടം വിദ്യാര്‍ഥികളുടെ പ്രയത്‌നത്താല്‍ പൂവണിയാന്‍ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."