ഖരമാലിന്യ തൊഴിലാളികളുടെ സമരം മാലിന്യനീക്കം തടസപ്പെടുന്നു
കോഴിക്കോട്: കോര്‍പറേഷനില്‍ താല്‍ക്കാലിക തൊഴിലാളികളായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഖരമാലിന്യ സംസ്കരണ തൊഴിലാളികള്‍ ആരംഭിച്ച അനിശ്ചിതകാല സമരത്ത തുടര്‍ന്ന് മാലിന്യ പ്രശ്നം സങ്കീര്‍ണമാകുന്നു. സമരത്തെ തുടര്‍ന്ന് കോര്പറേഷന് പരിധിയിലെ വീടുകളില്‍ നിന്നും കടകളില്‍ നിന്നും ഫ്ളാറ്റുകളില്‍ നിന്നുമുള്ള മാലിന്യശേഖരണം നിലച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിഴാഴ്ച ആരംഭിച്ച സമരം ഒത്തുതീര്‍ക്കുന്നതിന് ഇന്ന് വീണ്ടും ചര്‍ച്ച നടക്കും.
കഴിഞ്ഞദിവസം കോര്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനുമായി തൊഴിലാളികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് വൈകിട്ട് നാലിന് മേയറുടെ ചേംബറിലാണ് ചര്‍ച്ച.
ജില്ലാ ഖരമാലിന്യ തൊഴിലാളി യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് കോര്‍പറേഷനു മുന്നില്‍ സമരം നടത്തുന്നത്. ഇന്നത്തെ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനമെന്ന് സെക്രട്ടറി പി. ഗിരിജ പറഞ്ഞു. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് മേയര്‍ പറയുന്നത്.
കഴിഞ്ഞ 15 വര്‍ഷമായി കോഴിക്കോട് കോര്‍പറേഷനുവേണ്ടി ശുചീകരണ തൊഴിലെടുക്കുന്നവരാണ് സമരം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."