HOME
DETAILS

പകര്‍ച്ചപ്പനി; മലയോര മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

  
backup
June 18 2017 | 22:06 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96-2


മുക്കം: മലയോര മേഖലയില്‍ പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. പനി നിയന്ത്രണ വിധേയമാണെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വിവിധ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പറഞ്ഞു. കാരശ്ശേരി പഞ്ചായത്തില്‍ പതിനഞ്ചോളം പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയത്. ഇതില്‍ നാലുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നതായി പ്രസിഡന്റ് വി.കെ വിനോദ് അറിയിച്ചു.  
കുടുംബശ്രീ പ്രവര്‍ത്തകരുടെയും ആശാ വര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ബോധവല്‍ക്കണം നടത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ പകര്‍ച്ചപ്പനി വ്യാപകമായ വാര്‍ഡുകളില്‍ മാത്രമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുള്ളൂവെന്നും പഞ്ചായത്തിലെ പല വാര്‍ഡുകളിലും ബോധവല്‍ക്കരണമടക്കമുള്ള പ്രാഥമികഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലും നടത്തിയിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം പഞ്ചായത്തിലെ നൂറുകണക്കിന് ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന റബര്‍, കമുകിന്‍ തോട്ടങ്ങളുടെ ഉടമകള്‍ക്ക് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയതായും സഹകരിക്കാത്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
കൊടിയത്തൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് പത്തോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ചു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ആരോഗ്യ ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും വിവിധ സന്നദ്ധസംഘടകനകളുടെയും നേതൃത്വത്തില്‍ നടന്നു വരികയാണെന്ന് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല പറഞ്ഞു.
ഓമശ്ശേരി പഞ്ചായത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായും പ്രസിഡന്റ് സി.കെ ഖദീജ വ്യക്തമാക്കി.
മുക്കം നഗരസഭയില്‍ സ്‌ക്വാഡുകളായി തിരിഞ്ഞ് അധികൃതരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതായും ഓരോ വാര്‍ഡിനും പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക അനുവദിച്ചതായും ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍ പറഞ്ഞു. വര്‍ഷങ്ങളായി അടഞ്ഞുകിടന്ന മുക്കം നഗരത്തിലെ ഓടകള്‍ കഴിഞ്ഞ ദിവസം ജെ.സി.ബി ഉപയോഗിച്ച് നഗരസഭ വൃത്തിയാക്കിയിരുന്നു. ഇതോടെ മഴക്കാലത്ത് മുക്കം ടൗണിലുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാകും.
കഴിഞ്ഞ ആഴ്ച ജോര്‍ജ് എം. തോമസ് എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശുചീകരണം. ഓടകള്‍ക്ക് മുകളില്‍ നിര്‍മിച്ച കൈയേറ്റങ്ങളും നഗരസഭ ഒഴിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും വിവിധ റസിഡന്‍സ് അസോസിയേഷനുകളും ശുചീകരണത്തില്‍ പങ്കാളികളായി.
അതേസമയം മലയോര മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ഡോക്ടര്‍മാരില്ലാത്തതും സൗകര്യങ്ങളില്ലാത്തതും രോഗികളെ വലക്കുന്നുണ്ട്. പ്രതിദിനം നൂറോളം രോഗികള്‍ ചികിത്സക്കായി എത്തുന്ന ഓമശ്ശേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനം ലഭിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ദിവസം അറുനൂറോളം രോഗികള്‍ ആശ്രയിക്കുന്ന മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സ്ഥലപരിമിതിയും ഡോക്ടര്‍മാരുടെ കുറവും കാരണം ബുദ്ധിമുട്ടുകയാണ്. മലയോര മേഖലയിലെ ഭൂരിഭാഗം ആരോഗ്യ കേന്ദ്രങ്ങളുടെയും സ്ഥിതി ഇതു തന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago