ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നെന്ന് വനിതാ കമ്മിഷന്‍
കൊച്ചി: സമൂഹത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും എന്നാല്‍ സ്ത്രീകളുടെ നിശബ്ദത മൂലം പുറത്തറിയുന്നില്ലെന്നും വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍.
കോലഞ്ചേരിയില്‍ നടന്ന മെഗാ അദാലത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. പലരും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പരാതി നല്‍കാന്‍ പോലും തയാറാകുന്നത്. പള്ളുരുത്തി അഗതിമന്ദിരത്തിലെ അന്തരീക്ഷം തൃപ്തികരമല്ലെന്നാണ് അവിടെ നടത്തിയ സന്ദര്‍ശനത്തില്‍നിന്ന് വ്യക്തമായത്. ശൗചാലയങ്ങള്‍ വൃത്തിഹീനമാണ്. പരിസരവും അടിയന്തരമായി ശുചീകരിക്കണം. ഇവിടെ കോര്‍പ്പറേഷന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് തുക ഉപയോഗിച്ച് ശൗചാലയങ്ങള്‍ നിര്‍മിക്കണം. അടിയന്തരമായി പരിസര ശുചീകരണവും നടത്തണം.
28ന് നടക്കുന്ന കമ്മിഷന്‍ അദാലത്തിലേക്ക് കോര്‍പറേഷന്‍ സെക്രട്ടറിയെ വിളിച്ചു വരുത്തും. വൃദ്ധസദനങ്ങളുടെയും അഗതി മന്ദിരങ്ങളുടെയും നടത്തിപ്പിന് ചുമതലപ്പെട്ടവര്‍ കുറച്ച് ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു. വനിതാ കമ്മിഷനംഗം അഡ്വ.ഷിജി ശിവജി, ഡയരക്ടര്‍ വി.യു കുര്യാക്കോസ് തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.
ഇന്നലെ നടന്ന അദാലത്തില്‍ 81 പരാതികള്‍ ലഭിച്ചു. ഇതില്‍ 26 എണ്ണത്തിന് പരിഹാരമായി. അഞ്ച് പരാതികള്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനായി മാറ്റിവച്ചു. 50 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."