കാര്‍ഷിക കര്‍മസമിതി: വന്‍ ക്രമക്കേട് കണ്ടെത്തി
തിരുവനന്തപുരം: കാര്‍ഷിക കര്‍മസമിതിയുടെ പേരില്‍ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ വന്‍ ക്രമക്കേട്. 'ഓപറേഷന്‍ ക്ലീന്‍ കൃഷി' എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
തിരുവനന്തപുരം ജില്ലയിലെ ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടത്തിയ പരിശോധനയില്‍ കാര്‍ഷിക ഉപകരണങ്ങളുടെ വാടകയിനത്തില്‍ ലഭിക്കുന്ന വരുമാനം ബാങ്കില്‍ അടയ്ക്കാറില്ലെന്നും ലോഗ് ബുക്കുകളില്‍ വരവുചെലവ് കണക്കുകള്‍ രേഖപ്പെടുത്താറില്ലെന്നും കണ്ടെത്തി. കര്‍മസമിതി പ്രതിമാസ യോഗങ്ങള്‍ ചേരാറില്ലെന്നും രജിസ്റ്ററുകള്‍ കൃഷി ഓഫിസര്‍മാര്‍ പരിശോധിക്കാറില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പാലോട്, പെരിങ്ങമല ഗ്രാമപഞ്ചായത്ത് ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ ലക്ഷങ്ങള്‍ മുടക്കി കാര്‍ഷിക കര്‍മസമിതി വാങ്ങിയ ട്രാക്ടര്‍ ഉപയോഗിക്കാതെ തുരുമ്പെടുത്തതായും കണ്ടെത്തി.
പത്തനംതിട്ട ജില്ലയിലെ ഏഴംകുളം കൃഷി ഓഫിസില്‍ നടത്തിയ പരിശോധനയില്‍ കണക്കുകള്‍ ശരിയായ രീതില്‍ രേഖപ്പെടുത്താറില്ലെന്നും കര്‍മസമിതിക്ക് വേണ്ടി വാങ്ങിയ ഉപകരണങ്ങള്‍ പ്രസിഡന്റ് കൈവശം വച്ച് വാടകയ്ക്ക് നല്‍കുന്നതായും കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി കൃഷി ഭവനില്‍ നടത്തിയ പരിശോധനയില്‍ ട്രാക്ടറുകളും മറ്റു കൃഷി ഉപകരണങ്ങളും കൃത്യമായി സര്‍വിസ് നടത്താതെ നശിച്ചുപോകുന്നതായി കണ്ടെത്തി .
കോട്ടയം ജില്ലയിലെ കുറവിലങ്ങാട്, പാമ്പാടി, ഇടുക്കി ജില്ലയിലെ വണ്ടമറ്റം, പാലക്കാട് പെരുവമ്പ, മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം, കോഴിക്കോട് ചാത്തമംഗലം, വയനാട് കണിയംപറ്റ, കണ്ണൂര്‍ ജില്ലയിലെ കൊളച്ചേരി, കാസര്‍കോട് മൂളിയാര്‍ എന്നിവിടങ്ങളിലും ക്രമക്കേട് കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."