HOME
DETAILS
MAL
അനു സുഭാഷിന്റെ ചികിത്സയ്ക്ക് ജനകീയം ജീപ്പ് സര്‍വിസും
backup
August 04 2016 | 22:08 PM
കക്കട്ടില്‍: കാവിലുംപാറ കൂടലില്‍ കണ്ണന്‍-ഏലിയാമ്മ ദമ്പതികളുടെ മകളും ബസ് ഡ്രൈവറായ സുഭാഷിന്റെ ഭാര്യയുമായ അനുവിന്റെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഫണ്ട് സ്വരൂപിക്കാന്‍ ജനകീയം ജീപ്പ് സര്‍വിസും രംഗത്തെത്തി. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അനുവിന്റെ ശസ്ത്രക്രിയയ്ക്ക് 50 ലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
ഈ ആവശ്യത്തിനു കഴിഞ്ഞ ദിവസം വടകര-തൊട്ടില്‍പ്പാലം റൂട്ടിലെ ബസുകള്‍ യാത്രക്കാരില്‍ നിന്നു പണം സ്വരൂപിച്ചിരുന്നു. ഫണ്ട് സമാഹരണം പാലിയേറ്റിവ് പ്രവര്‍ത്തകന്‍ സി. സൂപ്പി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."