HOME
DETAILS

യു.എസ് അറ്റോര്‍ണി ജനറല്‍ രാജിവച്ചു

  
backup
November 08, 2018 | 7:46 PM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d

 

വാഷിങ്ടണ്‍: യു.എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജിവച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യപ്രകാരമാണ് രാജിയെന്ന് അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. സെഷന്‍സിന്റെ ചീഫ് സ്റ്റാഫായിരുന്ന മാത്യൂ വിറ്റകറിനെ പകരം ചുമതലയേല്‍പ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
സ്ഥിരം അറ്റോര്‍ണി ജനറലിനെ പിന്നീട് നിയമിക്കുമെന്നു ട്രംപ് അറിയിച്ചു. ട്രംപിനെ ശക്തമായി പിന്തുണച്ചിരുന്ന സെഷന്‍സ്, കുടിയേറ്റ വിരുദ്ധ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിരുന്നു.
സെനറ്റ് ആംഡ് കമ്മിറ്റി അംഗമായിരിക്കെ റഷ്യന്‍ ഉദ്യോഗസ്ഥരുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി ജസ്റ്റിസ് കമ്മിറ്റി സ്ഥിരീകരിച്ചിരുന്നു. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് ട്രംപിനും സെഷന്‍സിനുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു.
തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് സ്‌പെഷല്‍ കൗണ്‍സില്‍ റോബര്‍ട്ട് മ്യൂളറിന്റെ അന്വേഷണത്തിനുള്ള മേല്‍നോട്ടം താല്‍ക്കാലിക അറ്റോര്‍ണി ജനറല്‍ വഹിക്കുമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
മ്യൂളറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തെ മാത്യു വിറ്റകര്‍ നേരത്തെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പ് കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതല വഹിക്കുന്നയാളെ മാറ്റിയത് ട്രംപുമായി അടുപ്പമുള്ളവരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്കുതര്‍ക്കത്തിനിടെ പെണ്‍സുഹൃത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

National
  •  a month ago
No Image

ഓര്‍ഡിനറി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, പണം നല്‍കണമെന്നുള്ളവര്‍ ഓര്‍ഡിനറിയില്‍ കയറേണ്ട; മന്ത്രി സി.പി. ജോണ്‍

Kerala
  •  a month ago
No Image

നെടുമങ്ങാട്ട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Kerala
  •  a month ago
No Image

നീറ്റ് യുജി 2026 പുനഃപരീക്ഷ; താല്‍ക്കാലിക വിലക്കിനെതിരേ ടെലഗ്രാം ഡല്‍ഹി ഹൈക്കോടതിയില്‍

National
  •  a month ago
No Image

'ഐ ലവ് യു മമ്മി-പാപ്പ' നീറ്റിൽ വീണ്ടും ആത്മഹത്യ, മരിച്ചത് 12ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടിയ വിദ്യാർഥിനി 

National
  •  a month ago
No Image

നിയമസഭയിലെ 'മാഷും കുട്ട്യോളും'- രമേശ് പിഷാരടിയും ബിനിമോനും വീണ്ടും 'റോണി സാറി'ന്റെ ക്ലാസ്സിൽ...

Kerala
  •  a month ago
No Image

പി.എം ശ്രീ പദ്ധതി: നിലപാട് നിശ്ചയിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

Kerala
  •  a month ago
No Image

'50 കോടി രൂപ, സ്വകാര്യ ജെറ്റുകള്‍' എം.പിമാര്‍ക്ക് കളംമാറാന്‍ വന്‍വാഗ്ദാനങ്ങളെന്ന് സഞ്ജയ് റാവത്ത്; മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും കൂറുമാറ്റ വിവാദം

National
  •  a month ago
No Image

ആഭിചാരക്രിയയുടെ മറവില്‍ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മുന്‍ ബി.ജെ.പി നേതാവ് പിടിയില്‍

Kerala
  •  a month ago
No Image

കായിക സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് അവതാളത്തിൽ; മേളകളുടെ നടത്തിപ്പിനെയും ബാധിക്കും

Kerala
  •  a month ago