HOME
DETAILS

ഇടുക്കിയില്‍ ഭൂചലനം; പ്രഭവകേന്ദ്രം മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകള്‍ക്ക് സമീപം

  
backup
November 09 2018 | 03:11 AM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%9a%e0%b4%b2%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0-3

തൊടുപുഴ: ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകള്‍ക്ക് സമീപം നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം വാഗമണ്ണിന് സമീപം ഉളുപ്പൂണിയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. നാശനഷ്ടങ്ങളില്ല. ഇന്നലെ പുലര്‍ച്ചെ 4.20നാണ് ഭൂചലനമുണ്ടായത്. ഒരു പതിറ്റാണ്ടോളമായി ഇടയ്ക്കിടെയുണ്ടാകുന്ന ഭൂചലനങ്ങള്‍ ഇടുക്കിയിലെ ഡാമുകള്‍ക്ക് പ്രത്യേകിച്ച്, ശതാബ്ദം പിന്നിട്ട മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീഷണിയാകുന്നതാണെന്നാണ് വിദഗ്ധാഭിപ്രായം. സമീപകാലത്തുണ്ടായ അതിതീവ്ര മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 140 അടിയിലധികം ജലം സംഭരിച്ചുനിര്‍ത്തിയത് ദുര്‍ബലമായ അണക്കെട്ടിന്റെ ബലക്ഷയം വര്‍ധിപ്പിച്ചുവെന്ന അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് 15 കിലോമീറ്റര്‍മാത്രം അകലെയുള്ള ഉളുപ്പൂണി കേന്ദ്രമായി ഭൂചലനമുണ്ടായത്. 2009 മുതല്‍ ഈ മേഖല കേന്ദ്രീകരിച്ച് പതിനഞ്ചോളം ഭൂചലനങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്.  തുടര്‍ച്ചയായ ചലനങ്ങള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമുണ്ടാക്കിയെന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഏജന്‍സികളുടെ പഠന റിപ്പോര്‍ട്ടുകളില്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.
പ്രളയകാലത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരിക്കേ, ഈ ആവശ്യത്തിന് ബലമേകുന്നതാണ് ഇന്നലത്തെ ഭൂചലനം. ഇതേസമയം ജലനിരപ്പ് ഉയര്‍ത്തണമെന്നാവാശ്യപ്പെട്ടുള്ള നീക്കങ്ങള്‍ പ്രളയശേഷവും തമിഴ്‌നാട് ശക്തമാക്കുകയാണ്. ഇതിനെ നിയമപരമായി നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാത്തത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെ വാഗമണ്‍, ഉപ്പുതറ, കോഴിമല, കാഞ്ചിയാര്‍ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. നേരിയ കുലുക്കം സെക്കന്‍ഡുകളേ നീണ്ടുനിന്നുള്ളൂവെന്നതാണ് ആശ്വാസകരം. എന്നാല്‍ തുടര്‍ചലനങ്ങളുണ്ടാകാനുള്ള സാധ്യത മുന്‍കാല അനുഭവങ്ങളിലുണ്ട്. പ്രഭവകേന്ദ്രമായ ഉളുപ്പൂണി മേഖല മുല്ലപ്പെരിയാര്‍, ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകളുടെ മധ്യഭാഗത്താണ്. ഭ്രംശമേഖലകളുടെ സംഗമസ്ഥാനത്താണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നതെന്നു പഠനങ്ങളില്‍ വെളിപ്പെട്ടതാണ്. മറ്റൊരു അണക്കെട്ടും രാജ്യത്ത് ഇത്തരം അപകടകരമായ ഭൗമ മേഖലയില്‍ സ്ഥിതി ചെയ്യുന്നില്ല. 2009 മുതലാണ് ഇടുക്കിയില്‍ ഭൂചലനങ്ങള്‍ വര്‍ധിച്ചത്. മുല്ലപ്പെരിയാര്‍ പദ്ധതി പ്രദേശത്ത് 2010 നവംബര്‍ അഞ്ചിനും ആറിനും ഉണ്ടായ രണ്ട് ഭൂചലനങ്ങള്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നു കണ്ടെത്തിയിരുന്നു.
മേഖലയിലെ 50 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്താണ് അന്ന് കുലുക്കം അനുഭവപ്പെട്ടത്. ആദ്യത്തേത് രണ്ടും രണ്ടാമത്തേത് 2.9 എന്നുമാണ് രേഖപ്പെടുത്തിയത്. ഇവ അണക്കെട്ടിന് വന്‍ദോഷമാകുമെന്നാണ് മുല്ലപ്പെരിയാര്‍ പഠനസംഘം പിന്നീട് വ്യക്തമാക്കിയത്.
ഇത് കണക്കിലെടുത്താല്‍ ഇന്നലത്തെ ഭൂചലനത്തേയും ഗൗരവമായി കാണേണ്ടതാണ്. എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഭൂകമ്പമാപിനിയില്‍ ഇത് രേഖപ്പെടുത്തിയോയെന്ന വിവരം പുറത്തുവന്നിട്ടില്ല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago