പാകിസ്താനെ അഭിനന്ദിച്ച് കോഹ്‌ലി; കോഹ്‌ലിയെ വാഴ്ത്തി പാക് ആരാധകര്‍
ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ പാകിസ്താനെ പ്രശംസകള്‍ കൊണ്ട് മൂടി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. പാക് താരങ്ങളെ അഭിനന്ദിക്കുന്ന ഇന്ത്യന്‍ നായകന്റെ സന്ദേശത്തിന് നല്ല പ്രതികരണമാണ് അതിര്‍ത്തി കടന്നെത്തുന്നത്. മാന്യനായ വ്യക്തിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
പാകിസ്താന് അഭിനന്ദനം. ആശ്ചര്യപ്പെടുത്തുന്ന കളിയായിരുന്നു അവരുടേത്. തങ്ങളുടെ സാഹതചര്യങ്ങളെ അവര്‍ അലുകൂലമാക്കിയ രീതി, അവരുടെ കഴിവിനെ കുറിച്ചു പറയാന്‍ വാക്കുകളില്ല. തങ്ങളുടേതായ ദിനത്തില്‍ ലോകത്തിലെ ഏത് ടീമിനെയും മറിച്ചിടാന്‍ കഴിവുള്ളവരാണെന്ന പാകിസ്താന്‍ ടീം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഫൈനലില്‍ അവര്‍ ഞങ്ങളെ എല്ലാ മേഖലകളിലും നിഷ്പ്രഭരാക്കി. കളത്തില്‍ ഏറെ തീഷ്ണതയോടെയും അഭിമാനത്തോടെയുമാണ് അവര്‍ പോരാടിയത്. വിക്കറ്റ് സ്വന്തമാക്കാന്‍ കഴിയുന്ന കൂടുതല്‍ അവസരങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ടാകേണ്ടിയിരുന്നു. പാകിസ്താന്റെ ബൗളിങ് മാരക പ്രഹര ശേഷിയോടെയാണ് പ്രവര്‍ത്തിച്ചത്. എല്ലാ വിധ അഭിനന്ദങ്ങളും അവര്‍ അര്‍ഹിക്കുന്നു കൊഹ്‌ലി പറഞ്ഞു.
ഫൈനല്‍ വരെയെത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് സഹപ്രവര്‍ത്തകരേയും അദ്ദേഹം അഭിനന്ദിച്ചു.
കോഹ് ലിയുടെ നിലപാടിന് ഒത്തിരി പേരാണ് ട്വിറ്ററില്‍ അഭിനന്ദനമറിയിച്ചത്. കോഹ്് ലി ഒരു നല്ലകളിക്കാരനും മാന്യനായ വ്യക്തിയുമാണെന്നാണ് ഒരു പോസ്റ്റ്. പാകിസ്താനോട് കാണിക്കുന്ന സൗമ്യമനസ്സിന് നന്ദിയും പറയുന്നു ചിലര്‍.
Thank you @imVkohli with your post match statement you won many hearts. You are a great player and a gentleman too
— Mubasher Lucman (@mubasherlucman) June 18, 2017
Credit too to @imVkohli for being gracious to PK and their fans - no greater team to play against
— fatima bhutto (@fbhutto) June 18, 2017
A gracious speech by @imVkohli ! cricket & diplomacy both winners today! #PakvsInd #champions!
— Sharmeen Obaid (@sharmeenochinoy) June 18, 2017
Thank you @imVkohli for very kind words for us. And Team India, you're a really good team. It is an honour to have won from World Champions.
— Marvi Sirmed (@marvisirmed) June 18, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."