HOME
DETAILS

ഉപതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

  
backup
October 08 2019 | 17:10 PM

%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b5

 

കൊച്ചി: സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കൊച്ചിയിലെ ഡി.സി.സി ഓഫിസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനജീവിതം ദുസ്സഹമാക്കി. ബി.ജെ.പിയുടെ കേന്ദ്രഭരണം ഇന്ത്യയെ എല്ലാ രംഗത്തും പിന്നോട്ടടിച്ചു. ഇതേ അവസ്ഥ തന്നെയാണ് സംസ്ഥാന ഭരണത്തിലും പ്രതിഫലിക്കുന്നത്. തൊഴിലില്ലായ്മ കാരണം യുവാക്കള്‍ നെട്ടോട്ടമോടുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെടുത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നുംചെയ്യുന്നില്ല. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തില്‍ നിരവധി വികസന പദ്ധതികളാണ് നടപ്പിലാക്കിയതെന്നും എന്നാല്‍ നിലവില്‍ വികസന മുരടിപ്പാണ് ഇവിടെയുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി പോലൊരു പദ്ധതി കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയില്ല. കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിലേക്ക് കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയം ഉപതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.മഞ്ചേശ്വരത്ത് ബി.ജെ.പി വിജയിക്കില്ല.വിജയത്തിനായി ചിട്ടയായ പ്രവര്‍ത്തനമാണ് അവിടെ നടത്തുന്നത്. തെരഞ്ഞെടുപ്പില്‍ ഒരുതരത്തിലുള്ള നീക്കുപോക്കുകളും എതിരാളികളുമായി ഉണ്ടാക്കിയിട്ടില്ല. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.
പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ അന്വേഷണം നടക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ ഇത് തെറ്റായ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കുന്നത് ശരിയല്ല. സംസ്ഥാനത്തിലെ റോഡുകള്‍ മുഴുവന്‍ തകര്‍ന്ന് കിടന്നിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago